11:35am 08 July 2024
NEWS
സൈബി ജോസ് കിടങ്ങൂരിനെതിരെ എഫ്‌ഐആര്‍ കോടതിയില്‍
02/02/2023  12:20 PM IST
Veena
സൈബി ജോസ് കിടങ്ങൂരിനെതിരെ എഫ്‌ഐആര്‍ കോടതിയില്‍

കൊച്ചി:  കക്ഷികളില്‍ നിന്നും  ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയ കേസില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആറും അനുബന്ധ രേഖകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടും കോടതിക്ക് കൈമാറിയിട്ടുണ്ട്.

വഞ്ചന, അഴിമതി നിരോധനനിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ എഫ്‌ഐആറില്‍ ചുമത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി ജഡ്ജിമാരുടെ പേരുപറഞ്ഞ് സൈബി ജോസ് കക്ഷികളില്‍ നിന്നും പണം വാങ്ങിയിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. 2020 ജൂലൈ മുതല്‍ 2022 ഏപ്രില്‍ വരെ സൈബി ജോസ് ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തിയിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA