12:26pm 08 July 2024
NEWS
പത്താൻ പോസ്റ്ററിൽ ദീപികയ്ക്ക് പകരം യോഗി ആദിത്യനാഥിന്റെ മുഖം മോർഫ് ചെയ്തു; കേസെടുത്ത് പോലീസ്

19/12/2022  04:25 PM IST
shilpa.s.k
പത്താൻ പോസ്റ്ററിൽ ദീപികയ്ക്ക് പകരം യോഗി ആദിത്യനാഥിന്റെ മുഖം മോർഫ് ചെയ്തു; കേസെടുത്ത് പോലീസ്

ഷാരുഖ് ചിത്രം പത്താൻ ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങൾ ഓരോ ദിനവും ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ദീപിക പദുക്കോണിന് പകരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോർഫ് ചെയ്ത സംഭവത്തിൽ ലക്നൗ പൊലീസ് കേസെടുത്തു. ചിത്രം പങ്കുവച്ച ട്വിറ്റർ ഹാൻഡിലിനെതിരെയാണ് എഫ്.ഐ.ആർ എടുത്തിരിക്കുന്നത്.

‘AzaarSRK’ എന്ന് പേരുള്ള ഒരു ട്വിറ്റർ ഹാൻഡിലാണ് നായിക ദീപിക പദുകോണിന് പകരം മുഖ്യമന്ത്രി യോഗിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവച്ചത്. നിരവധി ബിജെപി നേതാക്കളും ഉപയോക്താക്കളും പ്രതിഷേധവുമായി രംഗത്തുവന്നു. വിഷയത്തിൽ കർശന നടപടി വേണമെന്നും ആവശ്യമുയർന്നു.

പ്രതിഷേധം ശക്തമായതോടെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 295 എ, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 66 എന്നിവ പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

 

कोई कैसे इस स्तर तक गिर जाता है @Uppolice कृपया संज्ञान लीजिए!! pic.twitter.com/Oudp9cJMQd

— Saurabh Marodia (@SaurabhSMUP) December 18, 2022

 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL