09:42am 08 July 2024
NEWS
റാന്നി ​ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു

19/05/2024  04:24 PM IST
nila
റാന്നി ​ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു

പത്തനംതിട്ട: റാന്നി ​ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു. പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ് തീവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി തോമസ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസിയുമായി നേരത്തെ സിവിൽ കേസ് തർക്കമുണ്ടായിരുന്നു. ഇതാവാം തർക്കത്തിന് കാരണമായതും വീടിന് തീയിടത്തുമെന്നാണ് പൊലീസ് നിഗമനം.

അതേസമയം ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നെന്ന വിമർശനങ്ങൾക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta