11:41am 05 July 2024
NEWS
സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്; ഫാത്തിമ ബീവി വിടവാങ്ങി
23/11/2023  01:22 PM IST
web desk
സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്; ഫാത്തിമ ബീവി വിടവാങ്ങി
HIGHLIGHTS

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായിരുന്ന ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട കുലശേഖരപ്പേട്ട 1927 ഏപ്രിൽ 30നാണ് ജനനം.

പത്തനംതിട്ട സർക്കാർ സ്കൂളിലാണ് പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടുകയും തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ നിന്നും നിയമബിരുദം നേടുകയും ചെയ്തു.

കൊല്ലം മുൻസിഫ് കോടതിയിലാണ് ഫാത്തിമ അഭിഭാഷകയായി പരിശീലനം ആരംഭിച്ചത്. പി.എസ്.സി പരീക്ഷയിലൂടെ എട്ടു വർഷത്തിനുശേഷം മുൻസിഫായി. തൃശൂരിൽ നിയമനം  ലഭിച്ച ഫാത്തിമാബീവി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതയായ ജുഡീഷ്യൽ  ഓഫീസറാവുകയും 1974ൽ  ജില്ലാ  ജഡ്‌ജിയായതോടെ  രാജ്യത്തെ ഒന്നാമത്തെ മുസ്ലിം വനിത ജഡ്‌ജി എന്ന ബഹുമതിയും ഫാത്തിമയ്ക്ക് ലഭിച്ചു.

1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1992 ഏപ്രിൽ 29 വിരമിച്ചു. പിന്നീട് 1997 ജനുവരി 25ന് തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിന്  ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഫാത്തിമ അവിവാഹിതയാണ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA