10:26am 01 July 2024
NEWS
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ പുന:ക്രമീകരിക്കണം: കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)
28/06/2024  03:22 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ പുന:ക്രമീകരിക്കണം: കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമാക്കി രൂപം നല്കിയിട്ടുള്ള സഹകരണ സംഘങ്ങള്‍ ഒരു ഗ്രാമത്തിന് ഒരു സംഘം എന്ന നിലയില്‍ പുന:ക്രമീകരിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്)ആവശ്യപ്പെട്ടു. സമുദ്രതീര മേഖലയില്‍ 222 മല്‍സ്യ ഗ്രാമങ്ങളിലായി 364  സംഘങ്ങളാണുള്ളത്. ഇവ കക്ഷീ രാഷ്ട്രീയ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മഹാഭൂരിപക്ഷവും കാര്യക്ഷമല്ലെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന 'കടലിന്‍റെ' വാര്‍ഷികയോഗം വിലയിരുത്തി.

ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് ചെയര്‍മാന്‍ പ്ലാസിഡ് ഗ്രിഗറി, ഡയറക്ടര്‍ ഫാ. ഡോ. സാബാസ് ഇഗ്നേഷ്യസ്, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറിമാരായ ജോണ്‍ ബ്രിട്ടോ, ഡാല്‍ഫിന്‍ ടി.എ., ഫാ. ആഗസ്റ്റിന്‍ കടേപ്പറമ്പില്‍, ഫാ. സാംസണ്‍ ആഞ്ഞിപ്പറമ്പില്‍, ജോയി സി. കമ്പക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ കായലുകളുടെയും നദികളുടെയും പുനര്‍ജീവനത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA