04:07pm 08 July 2024
NEWS
ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു

05/07/2024  04:24 PM IST
nila
ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു

ആലപ്പുഴ: ചൂണ്ടയിടുന്നതിനിടെ പെൺകുട്ടി കുളത്തിൽവീണ് മരിച്ചു. ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങരയിലാണ് സംഭവം. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തിൽ ശിവപ്രസാദിന്റെ മകൾ ലേഖയാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിനുസമീപത്തെ കുളത്തിൽ ചൂണ്ടയിടുകയായിരുന്നു ലേഖ. ഇതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.