10:11am 01 July 2024
NEWS
ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മ രൂപീകരിച്ചു

08/06/2022  04:59 PM IST
റഫീക്ക് വടക്കേകാട്
ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മ രൂപീകരിച്ചു

ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖലകളിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന, ഒപ്പം സംഗീതത്തെയും കലയെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമാനമനസ്കരായ ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മ ഖയാൽ-ഖത്തർ രൂപീകൃതമായി.

ഐഐസിസി കഞ്ചാനി ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ നടന്ന ഉത്ഘാടന ചടങ്ങ് ശ്രീ സൂര്യ കൃഷ്ണ മൂർത്തി നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ഖയാൽ എക്സിക്യൂട്ടീവ് അംഗങ്ങളായ പിഎൻ ബാബുരാജ്, ജോപ്പച്ചൻ, എസ്എഎം ബഷീർ, വിനോദ് നായർ, ഹൈദർ ചുങ്കത്തറ, എപി മണികണ്ഠൻ, കെവി ബോബൻ, ഇപി അബ്ദുറഹിമാൻ, പ്രദീപ്‌ പിള്ള, അഹമ്മദ് കുട്ടി, ആഷിഖ് മാഹി, അഹദ് മുബാറക്, മുസ്തഫ എലത്തൂർ, താജുദ്ദീൻ, ഹംസ, കരീം, വിഒടി റഹ്മാൻ, നിഹാദ് അലി, അഷ്‌റഫ്‌ എന്നിവർ സന്നിഹിതരായിരുന്നു.

ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു, വിനോദ് നായർ സ്വാഗതവും പിഎൻ ബാബുരാജ്, എസ്എഎം ബഷീർ ആശംസകളും നേർന്നു. എപി മണികണ്ഠൻ, ഇപി അബ്ദുറഹിമാൻ എന്നിവർ ചേർന്നു മുഖ്യാതിഥിക്കു പൊന്നാട അണിയിച്ചു. ആഷിഖ് മാഹി, അഹദ് മുബാറക്, വിനോദ് നായർ, ഹംസ, അനീഷ, അഞ്ജു, ഹംന, ഡോ. സജിത്ത്, ആയിഷ എന്നിവരുടെ നേതൃത്വത്തിൽ സംഗീത നൃത്ത പരിപാടികൾ അരങ്ങേറി. മുസ്തഫ എലത്തൂർ, സെറീന അഹദ്, മഞ്ജു എന്നിവർ പരിപാടി നിയന്ത്രിച്ചു. കെവി ബോബൻ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL