10:15am 01 July 2024
NEWS
യുഡിഎഫ്‌ മുൻ സ്ഥാനാർത്ഥിയും തൃശൂർ DCC ജനറൽ സെക്രട്ടറിയുമായ വിജയ്‌ ഹരി കോൺഗ്രസ്‌ വിട്ട്‌ സിപിഎമ്മിൽ ചേർന്നു
28/05/2022  08:45 PM IST
യുഡിഎഫ്‌ മുൻ സ്ഥാനാർത്ഥിയും തൃശൂർ DCC ജനറൽ സെക്രട്ടറിയുമായ വിജയ്‌ ഹരി കോൺഗ്രസ്‌ വിട്ട്‌ സിപിഎമ്മിൽ ചേർന്നു
HIGHLIGHTS

തൃക്കാക്കര കാക്കനാട് LDF പ്രചരണ യോഗ വേദിയിലെത്തിയാണ് വിജയ് ഹരി രാജി വിവരം അറിയിച്ചത്. 

ഒരു പ്രമുഖ നേതാവ് കൂടി കോൺഗ്രസ് വിട്ടു. തൃശൂർ DCC ജനറൽ സെക്രട്ടറിയും UDF മണലൂർ നിയമസഭാ മണ്ഡലം മുൻ സ്ഥാനാർഥിയുമായ വിജയ് ഹരിയാണ് കോൺഗ്രസ് വിട്ടത്. മുൻ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവുകൂടിയാണ്.

തൃക്കാക്കര കാക്കനാട് LDF പ്രചരണ യോഗ വേദിയിലെത്തിയാണ് വിജയ് ഹരി രാജി വിവരം അറിയിച്ചത്. ഇനി മുതൽ CPM മായി ചേർന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അപ്രസക്തമായി കഴിഞ്ഞു. വികസന വിരുദ്ധതയും ജനവിരുദ്ധതയുമാണ് കോൺഗ്രസിന്റേയും UDF ന്റേയും മുഖമുദ്ര. കെ റെയിൽ വിരുദ്ധ നിലപാടിലൂടെ കോൺഗ്രസ് നാടിന്റെ വികസനം തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയും. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടും. വിജയ ഹരി പറഞ്ഞു.

വിജയ ഹരിയുടെ  അപ്രതീക്ഷിത രാജി കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്‌.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA