05:29pm 05 July 2024
NEWS
ദ്വൈവാര ഫലങ്ങള്‍: 1-7-2024 മുതൽ 15-7-2024 വരെ (1199 മിഥുനം 17 മുതൽ 31 വരെ)
03/07/2024  08:35 AM IST
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
ദ്വൈവാര ഫലങ്ങള്‍: 1-7-2024 മുതൽ 15-7-2024 വരെ (1199 മിഥുനം 17 മുതൽ  31 വരെ)
HIGHLIGHTS

ഗ്രഹപ്പകർച്ച

ജൂലൈ 12 ന് വൈകുന്നേരം 6 മണി 59 മിനിട്ടിന്

കുജൻ ഇടവം രാശിയിലേയ്ക്കും,

ജൂലൈ 7-ാം തീയതി പുലർച്ചെ 4 മണി 32 മിനിട്ടിന്

ശുക്രൻ കർക്കിടകം രാശിയിലേക്കും പകരും

ജൂലൈ 2 ന് ഏകാദശിവ്രതം, അന്ന് പുലർച്ചെ 3 മണി 8 മിനിട്ട് മുതൽ

പകൽ 2 മണി 22 മിനിട്ട് വരെ ഹരിവാസരം

ജൂലൈ 3 ന് പ്രദോഷവ്രതം

ജൂലൈ 5 ന് അമാവാസി, ജൂലൈ 12 ന് കുമാരഷഷ്ഠി

മേടക്കൂറ്:

(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )

ലഗ്നത്തിൽ കുജൻ, രണ്ടിൽ വ്യാഴം, മൂന്നിൽ ആദിത്യൻ, ശുക്രൻ, നാലിൽ ബുധൻ, ആറിൽ കേതു, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.

ചെലവുകൾ കൂടുതലാകും. പുതിയ വീടിനായി ശ്രമിക്കാം.  തൊഴിൽരംഗം മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും. ധനാഭിവൃദ്ധിയുണ്ടാകും. ശരീരത്തിനും മനസ്സിനും സ്വസ്ഥ ലഭിക്കും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സുഖാനുഭവങ്ങൾ ഉണ്ടാകും. എല്ലാ കാര്യത്തിലും ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോകാനാകും. ചില ഇഷ്ടകാര്യങ്ങൾ അവിചാരിതമായി സാദ്ധ്യമാകും. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. അമ്മയുടെ രോഗാരിഷ്ടതകൾക്ക് ശമനം വരും. മക്കളെക്കൊണ്ടും സന്തോഷം ലഭിക്കും.

ദോഷനിവാരണാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ കദളിപ്പഴവും പാൽപ്പായസവും നിവേദ്യം നടത്തുകയും

'കോലാപുരവരാവാസലോലാം ശക്തിത്രയാംബികാം

മൂകാംബാമീഹിതകരിം നമാമിപര ദേവതാം.'

ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്:

(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

ലഗ്നത്തിൽ വ്യാഴം, രണ്ടിൽ ആദിത്യൻ, ശുക്രൻ, മൂന്നിൽ ബുധൻ, അഞ്ചിൽ കേതു, പത്തിൽ ശനി, പതിനൊന്നിൽ രാഹു, പന്ത്രണ്ടിൽ കുജൻ ഇതാണ് ഗ്രഹനില.

വഴിവിട്ട പണച്ചെലവുകൾ നിയന്ത്രിക്കണം. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നല്ല കാലമാണ്. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അവിടെ അഗ്നിബാധയ്ക്ക് സാദ്ധ്യതയുണ്ട്. മറ്റുള്ളവരിൽ നിന്ന് ചതിവ് പറ്റാനിടയുണ്ട്. നേത്രരോഗം, ഉദരവ്യാധികൾ ഇവ ശ്രദ്ധിക്കണം. മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങൾക്കിടയുണ്ട്. വീട് മോടിപിടിപ്പിക്കുവാനുള്ള ശ്രമം തുടങ്ങാം. സ്ഥാനനഷ്ടങ്ങളും ധനനഷ്ടങ്ങളും ഉണ്ടാകും. സുഖാനുഭവങ്ങൾക്കിടയുണ്ട്. എല്ലാവരോടും മാന്യമായി പെരുമാറാൻ സാധിക്കും. അച്ഛനുമായി കലഹങ്ങൾക്കിടയുണ്ട്.

ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ ശ്രീസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'അചിന്ത്യ രൂപ ചരിത്രേ സർവ്വശത്രു വിനാശിനീ

രൂപം ദേഹിജയം ദേഹി യശോദേഹി ദ്വിഷോജഹി.'

ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:

(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ ആദിത്യൻ, ശുക്രൻ, രണ്ടിൽ ബുധൻ, നാലിൽ കേതു, ഒൻപതിൽ ശനി, പത്തിൽ രാഹു, പതിനൊന്നിൽ കുജൻ, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.

വീട്ടിൽ സ്വസ്ഥത കുറയും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചമല്ല. ധനലാഭൈശ്വര്യങ്ങളുണ്ടാകും. ശരീരക്ലേശങ്ങൾ കൂടുതലാകും. അധികാരസ്ഥാനങ്ങളിലുള്ളവർക്ക് കാര്യപ്രാപ്തിയോടെ പ്രവർത്തിക്കാനാവും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കുമെങ്കിലും ചില സമയം വാക്‌ദോഷം മൂലം അപ്രീതിയുമുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കേണ്ടിവരും. ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ലഭിക്കും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ധനകാര്യപ്രവർത്തനങ്ങൾക്ക് മുടക്കം വരും. രക്തസമ്മർദ്ദം, വായുക്ഷോഭം ഇവ ശ്രദ്ധിക്കണം.

ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ ശാന്തിദുർഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'വിസ്ഫുടായവവ

ഭേദസുന്ദരം

ത്വദ്വപുഃ സുചിര

ശീലനാശാൽ

അശ്രമം മനസി

ചിന്തയാമഹേ

ധ്യാനയോഗ

 നിരസ്ത്വദാശ്രയാഃ'

ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കർക്കിടകക്കൂറ്:

(പുണർതം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തിൽ ബുധൻ, മൂന്നിൽ കേതു, അഷ്ടമത്തിൽ ശനി, ഒൻപതിൽ രാഹു, പത്തിൽ കുജൻ, പതിനൊന്നിൽ വ്യാഴം, പന്ത്രണ്ടിൽ ആദിത്യൻ, ശുക്രൻ ഇതാണ് ഗ്രഹസ്ഥിതി.

തൊഴിൽരംഗം മെച്ചപ്പെടും. ചെലവുകൾ കൂടുതലാകും. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകാതെ ശ്രദ്ധിക്കണം. മരണതുല്യമായ ചില അവസ്ഥകൾ ഉണ്ടാകാനിടയുണ്ട്. കൊടുക്കൽവാങ്ങലുകൾ നടക്കുമെങ്കിലും വലിയ മെച്ചം കാണുകയില്ല. ശത്രുവർദ്ധനയുണ്ടാകും. വാതരോഗാരിഷ്ടതകൾ കൂടുതലാകും. സുഖനിദ്ര ലഭിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. സൽക്കർമ്മങ്ങൾക്ക് ഫലം കുറയും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും അത് മാറിക്കിട്ടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വിദ്യാർത്ഥികൾക്ക് അലസതയുണ്ടാകും.

ദോഷനിവാരണാർത്ഥം ശിവങ്കൽ മൃത്യുഞ്ജയ മന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'പശും വേത്സി ചേന്മാം ത്വമേവാധിരൂഢാ;

കളങ്കീതി വാമൂർദ്ധനിധത്സേത്വമേവ

ദിജിഹ്വാഃ പുനസ്സോപി തേകണ്ഠഭ്രഷാ

ത്വദംഗീകൃതാ ശർവാ! സർവേപീധന്യാഃ'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:

(മകം, പൂരം, ഉത്രം 1-ാം പാദം)

രണ്ടിൽ കേതു, ഏഴിൽ ശനി, അഷ്ടമത്തിൽ രാഹു, ഒൻപതിൽ കുജൻ, പത്തിൽ വ്യാഴം, പതിനൊന്നിൽ ആദിത്യൻ, ശുക്രൻ, പന്ത്രണ്ടിൽ ബുധൻ ഇതാണ് ഗ്രഹനില.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ധനനഷ്ടങ്ങൾ പ്രതീക്ഷിക്കണം. ചെലവുകൾ കൂടുതലാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും. പലവിധ ആപത്തുകൾക്കിടയുണ്ടെങ്കിലും ഈശ്വരാധീനത്താൽ അവ തരണം ചെയ്യാനാകും. കാര്യതടസ്സങ്ങളും ഉണ്ടാകും. കഫസംബന്ധിയായ അസുഖങ്ങൾ കൂടുതലാകും. തൊഴിൽരംഗത്ത് പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും, പക്വതയോടെ അവ കൈകാര്യം ചെയ്യണം. സംസാരത്തിൽ പക്വതയും മിതത്വവും പാലിക്കണം. വിവാഹാലോചനകൾ ഉറപ്പിക്കാനാകാതെ വരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും അവ മാറിക്കിട്ടും.

ദോഷനിവാരണാർത്ഥം വിദ്യാർത്ഥികൾ ഭഗവതിക്ഷേത്രത്തിൽ ശ്രീവിദ്യാരാജ്ഞീ മന്ത്ര പുഷ്പാഞ്ജലിയും മറ്റുള്ളവർ ഭാഗ്യസൂക്തം പുഷ്പാഞ്ജലിയും കഴിച്ച്

'കുമാരേശസൂനോഗുഹസ്‌ക്കന്ദോസേനാ-

പതേശക്തിപാണേമയൂരാധിരൂഢ

പുളിനാത്മജ കാന്താഭക്താർത്തിഹാരിൻ

പ്രഭോ താരകാരേ സദാ രക്ഷമാം ത്വം.'

ഈ സുബ്രഹ്മണ്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:

(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

ലഗ്നത്തിൽ കേതു, ആറിൽ ശനി, ഏഴിൽ രാഹു, അഷ്ടമത്തിൽ കുജൻ, ഒൻപതിൽ വ്യാഴം, പത്തിൽ ആദിത്യൻ, ശുക്രൻ, പതിനൊന്നിൽ ബുധൻ ഇതാണ് ഗ്രഹനില.

ശരീരക്ലേശങ്ങൾ കൂടുതലാകും. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. തൊഴിൽരംഗത്തുനിന്നും ധനാഗമങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വ്രണങ്ങൾ, ഒടിവ്, ചതവ്, മുറിവ് ഇവയുണ്ടാകാനിടയുണ്ട്. മനസ്സിന് ആഘാതമുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. കലഹങ്ങൾ ഉണ്ടാകും. അപമാനം ഏൽക്കേണ്ടതായി വരും. മംഗളകാര്യങ്ങൾ തടസ്സങ്ങളുണ്ടാകും. മദ്ധ്യസ്ഥതകൾ വിജയിക്കും. തർക്കവിഷയങ്ങളിൽ വിജയം നേടും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ വനദുർഗ്ഗാ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,

'വക്ഷ്യേയദുകുല ശ്രേഷ്ഠ ശൃണുഷ്വാവഹിതോ മമ

വരയൈനം ഭവം ദേവം ഭക്തസ്തവം പരമേശ്വരം'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ്

(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

അഞ്ചിൽ ശനി, ആറിൽ രാഹു, ഏഴിൽ കുജൻ, അഷ്ടമത്തിൽ വ്യാഴം, ഒൻപതിൽ ആദിത്യൻ, ശുക്രൻ, പത്തിൽ ബുധൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.

മനഃസ്വസ്ഥത കുറയും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. മക്കളെക്കുറിച്ചുള്ള ആധി കൂടുതലാകും. ധനാഗമങ്ങൾ ഉണ്ടാകും. സുഖാനുഭവങ്ങൾക്കിടയുണ്ട്. ധർമ്മകാര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. തൊഴിലിടങ്ങളിൽ ചെലവുകൾ കൂടുതലാകും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. ജാമ്യം നിൽക്കുക, മദ്ധ്യസ്ഥതകൾ വഹിക്കുക തുടങ്ങിയവയിൽ ഏർപ്പെടരുത്. തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്.

ദോഷനിവാരണാർത്ഥം ശാസ്താവിന് നീരാഞ്ജനം കഴിക്കുകയും,

'ഇത്ഥമഭ്യസനനിർഭരോല്ലസ-

ത്ത്വൽപരാത്മസുഖ കൽപിതോത്സവാഃ

മുക്തഭക്ത കുലമൊലിതാം ഗതാം

സഞ്ചരമേ ശുകനാരദാദിഭവൽ.'

ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ്

(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലിൽ ശനി, അഞ്ചിൽ രാഹു, ആറിൽ കുജൻ, ഏഴിൽ വ്യാഴം, അഷ്ടമത്തിൽ ആദിത്യൻ, ശുക്രൻ, ഒൻപതിൽ ബുധൻ, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.

വീട്ടിലും മനസ്സിനും സ്വസ്ഥത കാണുകയില്ല. വീടിന്റെ അറ്റകുറ്റ പണികൾ നടത്താം. ഗവൺമെന്റ് ഓഫീസുകളിൽ നിന്നും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കലഹഭീതി എപ്പോഴും ഉണ്ടാകും. സ്വർണ്ണം, വെള്ളി, ചെമ്പ്, ഗൃഹോപകരണങ്ങൾ ഇവ വാങ്ങാൻ നല്ല സമയമാണ്. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. പ്രായോഗിക ബുദ്ധിയും, വാക് സാമർത്ഥ്യവും കൊണ്ട് പല കാര്യങ്ങളും നേടാനാകും. മനോദുഃഖങ്ങൾ കൂടുതലാകും. ഭാര്യാ ഭർത്തൃകലഹങ്ങളും കൂടുതലാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിനായി ശ്രമിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. തൊഴിൽമേഖല മാറാം.

ദോഷനിവാരണാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ മഞ്ഞൾപ്പൊടിചാർത്തി പാൽപ്പായസനിവേദ്യം നടത്തുകയും,

'ജലേഷ്ഠമാം രക്ഷതുമത്സ്യമൂർത്തി

ര്യാഭോഗണേഭ്യോവാരുണ സൃപാശാത്

സ്ഥലേഷുമായാവടുമാമനോ ളവ്യാത്

ത്രിവിക്രമാഃ ഖേ ളവതു വിശ്വരൂപഃ'

ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നിൽ ശനി, നാലിൽ രാഹു, ആറിൽ കുജൻ, വ്യാഴം, അഷ്ടമത്തിൽ ആദിത്യന, ബുധൻ, ശുക്രൻ, പത്തിൽ കേതു ഇതാണ് ഗ്രഹനില.

സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. കർമ്മരംഗം സമ്മിശ്രമായിരിക്കും. കാര്യതടസ്സങ്ങളുണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. സ്ത്രീകൾ/പുരുഷന്മാരുമായി കലഹങ്ങൾക്കിടയുണ്ട്. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ചെലവുകൾ കൂടുതലാകും. മനസ്സന്തോഷം ലഭിക്കും. എല്ലാത്തിലും സംശയം മുന്നിട്ടുനിൽക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ആരോഗ്യം പൊതുവെ മെച്ചമാകും. നാൽക്കാലി വളർത്തലും അവയുടെ കച്ചവടവും ലാഭത്തിലാകും. കടങ്ങൾ കുറച്ചൊക്കെ തീർക്കാനാകും. മറ്റ് കച്ചവടങ്ങൾക്കൊക്കെ മന്ദതയുണ്ടാകും. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും.

ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ സർപ്പസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'യസ്യസ്മരണാമാത്രേണ ജന്മസംസാരബന്ധനാൽ

വിമുച്യതേ നമസ്തസ്‌മൈ വിഷ്ണവേ പ്രദവിഷ്ണവേ.'

ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:

(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

രണ്ടിൽ ശനി, മൂന്നിൽ രാഹു, അഞ്ചിൽ കുജൻ, വ്യാഴം, ഏഴിൽ ആദിത്യൻ, ബുധൻ, ശുക്രൻ, ഒൻപതിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.

ധനാഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ശരീരത്തിന് ചടവും, അലസതയും ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. പുതിയ വീടിനായി ശ്രമിക്കാം. നൂതനവസ്ത്രങ്ങൾ ലഭിക്കാനിടയുണ്ട്. കലഹങ്ങളുണ്ടാകും. സംസാരത്തിൽ മിതത്വം പാലിക്കണം. ഉപാസനകൾക്ക് തടസ്സങ്ങളുണ്ടാകും. മക്കൾക്ക് തുല്യരായവരുടെ രോഗാരിഷ്ടതകളിൽ ആശങ്കയുണ്ടാകും. തൊഴിൽരംഗം തീരെ മോശമാകില്ല. സഹോദരങ്ങളുടെ പെരുമാറ്റത്തിൽ വിഷമങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും.കലാകാരന്മാരെ മികച്ച അവസരങ്ങൾ തേടിയെത്തും.

ദോഷപരിഹാരാർത്ഥം ഭദ്രകാളിക്ക് കുരുതി പുഷ്പാഞ്ജലി കഴിക്കുകയും

'അംബാശൂലധനുഃ കുശാംകുശധരീ

അർദ്ധേന്ദുബിംബാധരീ

വാരാഹീ മധുകൈടഭപ്രശമനീ

വാണിരമാസേവിതാ

വല്ലാഭ്യാസ്മര മൂകദൈത്യദമനീ

മഹേശ്വരീ അംബികാ

ചിദ്രൂപീ പരദേവതാ ഭഗവതീ

ശ്രീരാജരാജേശ്വരീ'

ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:

(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ ശനി, രണ്ടിൽ രാഹു, നാലിൽ കുജൻ, വ്യാഴം, ആറിൽ ആദിത്യൻ, ബുധൻ, ശുക്രൻ, അഷ്ടമത്തിൽ കേതു ഇതാണ് ഗ്രഹനില.

പലവിധത്തിലുള്ള രോഗാരിഷ്ടതകളും ദുഃഖാനുഭവങ്ങളും ഉണ്ടാകാനിടയുണ്ടെങ്കിലും ഈശ്വരാധീനത്താൽ അവതരണം ചെയ്യാനാകും. ധനലാഭങ്ങൾ ഉണ്ടാകും. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടേണ്ടതായി വരും. പനി, അർശ്ശോരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. കലഹഭയം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ബന്ധുജനങ്ങൾക്കും ദുഃഖാനുഭവങ്ങളുണ്ടാകും. ഉപാസനകൾക്ക് മുടക്കം വരും. ദൂരയാത്രകൾ വേണ്ടിവരും. സ്വജനങ്ങളുടെ വേർപാട് വിഷമത്തിലാഴ്ത്തും. ബന്ധുജനങ്ങളിൽ ചിലർ ശത്രുക്കളായി മാറും. ധനനഷ്ടങ്ങളുണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം.

 

ദോഷപരിഹാരാർത്ഥം  ശിവങ്കൽ പഞ്ചാക്ഷര മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥ സഹോദരീ

വൃഷ്ണീ രൂപധരേ ധന്യേദുർഗ്ഗാദേവി നമോസ്തുതേ.'

ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 മീനക്കൂറ്

(പൂരുരുട്ടാതി 4-ാം പാദം,

ഉതൃട്ടാതി, രേവതി)

ലഗ്നത്തിൽ രാഹു, മൂന്നിൽ കുജൻ, വ്യാഴം, അഞ്ചിൽ ആദിത്യൻ, ബുധൻ, ശുക്രൻ ഏഴിൽ കേതു പന്ത്രണ്ടിൽ ഇതാണ് ഗ്രഹനില.

കാര്യതടസ്സങ്ങളുണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മനഃസ്വസ്ഥത കുറയും. ഗൃഹനിർമ്മാണത്തിൽ ധനനഷ്ടവും അധികച്ചെലവും വരും. ബന്ധുജനങ്ങൾക്ക് ആപത്തുകൾ ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായും മറ്റും കലഹിക്കേണ്ടതായി വരും. രോഗാരിഷ്ടതകൾ ഉണ്ടാകും. തൊഴിൽരംഗം അത്ര മെച്ചമല്ല. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. വഴിവിട്ടുള്ള പണച്ചെലവുകൾ നിയന്ത്രിക്കണം. മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.

ദോഷപരിഹാരാർത്ഥം  ഗണപതിക് നെയ്യ് വിളക്ക് കത്തിച്ച് നാളീകേരം ഉടയ്ക്കുകയും

'നമസ്സമസ്തഭൂതാനാമാദിഭൂതാ യഭൂഭൃതേ

അനേകരൂപരൂപായ വിഷ്ണന്മപ്രഭേ വിഷ്ണവേ.'

ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY