12:00pm 08 July 2024
NEWS
നാലാം ക്ലാസുകാരി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മരിച്ചു
01/07/2024  11:34 AM IST
nila
നാലാം ക്ലാസുകാരി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മരിച്ചു

അടിമാലി: നാലാം ക്ലാസുകാരി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മരിച്ചു. ഇടുക്കി ജില്ലയി‌ലെ അടിമാലിയിലാണ് സംഭവം.  ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാന സോജയാണ് മരിച്ചത്. കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ജോവാന.

കഴിഞ്ഞദിവസം രാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുട്ടി ഛർദ്ദിക്കുകയും മറ്റു ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഉടൻതന്നെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ മൂന്നോടെയാണു മരണം. 

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മൂന്നാർ മൗണ്ട് കാർമൽ ബസലിക്ക പള്ളിയിൽ സംസ്കാരം നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki