11:50am 08 July 2024
NEWS
ബസ്മതി അരിയിൽ കൃത്രിമ ​നിറവും മണവും വേണ്ട; മാനദണ്ഡങ്ങൾ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അതോറിറ്റി 
13/01/2023  11:41 AM IST
Veena
ബസ്മതി അരിയിൽ കൃത്രിമ ​നിറവും മണവും വേണ്ട; മാനദണ്ഡങ്ങൾ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അതോറിറ്റി 
HIGHLIGHTS

മാനദണ്ഡങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും

 ഡൽഹി: ബസ്മതി അരിയുടെ നിലവാര–തിരിച്ചറിയൽ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). അരിക്ക് സ്വാഭാവിക ഗന്ധം ഉണ്ടാകണമെന്നും കൃത്രിമ ഗന്ധം, കൃത്രിമ നിറം, പോളിഷിങ് വസ്തുക്കൾ എന്നിവയിൽ നിന്നും മുക്തമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. മാനദണ്ഡങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

. ബസ്മതി അരിയുടെ ശരാശരി നീളം, മറ്റു വിശദാംശങ്ങൾ, ബസ്മതി അല്ലാത്ത അരിയുടെ അളവ് എന്നിവയെല്ലാം ഫുഡ് പ്രോഡക്ട്സ് സ്റ്റാൻഡേർഡ്സ് ആൻഡ് ഫുഡ് അഡിറ്റീവ്സ് എന്ന ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തവിടുള്ള ബസ്മതി അരിയുടെ ശരാശരി നീളം ഏഴ് മില്ലീമീറ്റർ ആയിരിക്കണം. തവിടു മാറ്റിയതാണെങ്കിൽ 6.61 മില്ലീ മീറ്ററും അരി വേവിച്ച ശേഷമാണെങ്കിൽ നീളം 12 മില്ലീ മീറ്ററിൽ കൂടുതലുമായിരിക്കണം. അരിയിലെ യൂറിക് ആസിഡ്, ഈർപ്പം എന്നിവയുടെ അളവിലുൾപ്പെടെ വ്യക്തത വരുത്തിയിട്ടുണ്ട്. യൂറിക് ആസിഡിന്റെ നില കിലോയിൽ 100 മില്ലിഗ്രാമിൽ താഴെയായിരിക്കണം. പൊട്ടിയ അരിയുടെ കാര്യത്തിലും നീളം വലുപ്പം തുടങ്ങിയ ചട്ടങ്ങൾ ഒഴിച്ചു ബാക്കിയെല്ലാ മാനദണ്ഡങ്ങളും ബാധകമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL