12:28pm 08 July 2024
NEWS
ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

09/09/2023  08:33 AM IST
nila
ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
HIGHLIGHTS

 ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. 

ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്ന് തുടക്കമാകും. ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിൽ നടക്കുന്ന ഉച്ചകോടിയിൽ 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും. ചൈനീസ് പ്രസിഡന്റിന് പകരം പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തിൽ പങ്കെടുക്കുന്നത്. ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ വിവിധ രാഷ്ട്ര തലവന്മാർക്കായി രാഷ്ട്രപതി ഇന്ന് അത്താഴവിരുന്ന് സംഘടിപ്പിക്കും. 

 ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. അതേസമയം, യുക്രൈൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സംയുക്ത പ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. ജി 20 യോഗത്തിനിടെ വിവിധ രാജ്യ തലവന്മാർ തമ്മിൽ നയതന്ത്ര തല ചർച്ചയും നടക്കും. 

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL