11:05am 08 July 2024
NEWS
ജി 20 ഉച്ചകോടിയ്ക്ക് തുടക്കമായി; ഉദ്ഘാടന വേദിയിൽ ഭാരത് മാത്രം

09/09/2023  12:08 PM IST
nila
ജി 20 ഉച്ചകോടിയ്ക്ക് തുടക്കമായി; ഉദ്ഘാടന വേദിയിൽ ഭാരത് മാത്രം
HIGHLIGHTS

എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയം ആണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്ക് തുടക്കമായി. ഡൽഹിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ- കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. മൊറോക്കോ ഭൂകമ്പത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.  പ്രധാനമന്ത്രി മോദിയുടെ മുന്നിലെ ബോർഡിൽ രാജ്യത്തിന്റെ പേര് സൂചിപ്പിക്കുന്ന ബോർഡിൽ ഇന്ത്യ ഒഴിവാക്കി ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം ലഭിച്ചു എന്നതാണ് ഈ ഉച്ചകോടിയിലുണ്ടായ സുപ്രാധാന കാര്യം. ആഫ്രിക്കൻ യൂണിയനിൽ 55 രാജ്യങ്ങൾ ഉൾപ്പെടുന്നു. ഇതോടെ യൂറോപ്യൻ യൂണിയനെ പിന്തുടർന്ന് സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ആഫ്രിക്കൻ യൂണിയൻ മാറി. ജി 20 യിൽ ആഫ്രിക്കൻ യൂണിയൻ അംഗമായതിന് പിന്നാലെ, എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയം ആണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനം, കടം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ഭൗമരാഷ്ട്രീയ സംഘർഷം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ജി 20 അജണ്ടയിൽ ഉൾപ്പെടുന്നു.1999-ൽ സ്ഥാപിതമായ, ഏ20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് ട്വന്റി, 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (ഋഡ) ഉൾപ്പെടുന്ന ഒരു ഇന്റർ ഗവൺമെന്റൽ ഫോറമാണ്. ജി20 ഉച്ചകോടി എല്ലാ വർഷവും വ്യത്യസ്ത അംഗരാജ്യത്താണ് നടക്കുന്നത്. 'വസുധൈവ കുടുംബകം' അല്ലെങ്കിൽ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ഇക്കൊല്ലത്തെ ഉച്ചകോടിയുടെ തീം.
 

Tags    
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL