10:01am 01 July 2024
NEWS
പത്തുവയസുകാരിയെ ഭക്ഷണം വാങ്ങിനൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി

28/06/2024  08:07 PM IST
nila
പത്തുവയസുകാരിയെ ഭക്ഷണം വാങ്ങിനൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി

പത്തുവയസുകാരിയെ  ഭക്ഷണം വാങ്ങിനൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ഡൽ​ഹിയിലെ നരേല മേഖലയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. തല തകർന്ന നിലയിലാണ് പെൺകുട്ടിയുടെ മൃതദേ​ഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്  രാഹുൽ(20), ദേവ്‌ദത്ത്(30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വ്യാഴാഴ്‌ച രാത്രി 9.45ഓടെയാണ് മകളെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് മനസിലാക്കിയത്. വെള്ളിയാഴ്‌ച പുലർച്ചെ 12.30ഓടെ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് തല തകർന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL