11:02am 08 July 2024
NEWS
ടെസ്ല കാറിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയുള്ള പെൺകുട്ടിയുടെ വീഡിയോയിൽ മസ്കിന്റെ പ്രതികരണം
03/07/2024  11:58 AM IST
nila
ടെസ്ല കാറിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയുള്ള പെൺകുട്ടിയുടെ വീഡിയോയിൽ മസ്കിന്റെ പ്രതികരണം

ടെസ്ല കാറിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ചെനീസ് പെൺകുട്ടി. ചൈനയിൽ നിന്നുള്ള മോളി എന്ന പെൺകുട്ടിയാണ് ടെസ്‌ലയുടെ സ്‌ക്രീനിൽ ചിത്രങ്ങൾ വരയ്ക്കുമ്പോൾ ചിവ വരകൾ അപ്രത്യക്ഷമാകുന്നെന്ന പ്രശ്നം ചൂണ്ടിക്കാട്ടിയത്. വീഡിയോയിലൂടെയായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. "പ്രശ്‌നം പരിഹരിക്കാമോ?" എന്ന പെൺകുട്ടിയുടെ ചോദ്യത്തിന് "തീർച്ചയായും" എന്ന് മസ്‌ക് മറുപടി നൽകിയതോടെ പെൺകുട്ടിയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. 

സ്‌ക്രീനിൽ ചിത്രം വരയ്ക്കുമ്പോൾ മുമ്പ് വരച്ച ഭാഗങ്ങൾ അപ്രത്യക്ഷമാകുന്ന പ്രശ്‌നമാണ് പെൺകുട്ടി കണ്ടെത്തിയത്. സ്‌ക്രീനിലെ പ്രശ്‌നം എന്താണെന്ന് പെൺകുട്ടി വീഡിയോയിൽ കാണിക്കുന്നുണ്ട്. 

"ഹെലോ മസ്‌ക്. ഞാൻ ചൈനയിൽ നിന്ന് മോളിയാണ്. എനിക്ക് നിങ്ങളുടെ കാറിനെ പറ്റി ഒരു ചോദ്യമുണ്ട്. ഞാൻ ഒരു ചിത്രം വരയ്ക്കുമ്പോൾ, ചിലപ്പോൾ വരച്ചത് ഇത് പോലെ അപ്രത്യക്ഷമാകുന്നു. നിങ്ങളിത് കാണുന്നുണ്ടോ? ഇത് പരിഹരിക്കാനാവുമോ? നന്ദി! " വീഡിയോയിൽ പെൺകുട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD