11:53am 08 July 2024
NEWS
ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം; 19.5 പവനിൽ മോദിയുടെ സ്വര്‍ണ പ്രതിമ
21/01/2023  09:15 AM IST
Veena
 ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം; 19.5 പവനിൽ  മോദിയുടെ സ്വര്‍ണ പ്രതിമ
HIGHLIGHTS

സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ നിർമിച്ചത്.

സൂറത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്രവിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണപ്രതിമ നിർമ്മിച്ച് സൂറത്തിലെ ജ്വല്ലറി. 156 ഗ്രാം തൂക്കം വരുന്നതാണ് സ്വർണ പ്രതിമ. സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ നിർമിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് ശേഷമാണ് താൻ പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് പ്രതിമ നിർമ്മിച്ച സന്ദീപ് ജെയിൻ പറഞ്ഞു പ്രധാനമന്ത്രിയോടുള്ള സ്‌നേഹം കൊണ്ടാണ് താൻ പ്രതിമ സൃഷ്ടിച്ചതെന്നും മോദിയും ആരാധകരും ഇത് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL