05:28am 08 July 2024
NEWS
മെഡിസെപ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന

05/07/2024  08:29 AM IST
nila
മെഡിസെപ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: മെഡിസെപ് നിർത്തലാക്കാൻ സർക്കാർ ആലോചന. സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമിടയിൽ അതൃപ്തി രൂക്ഷമായതോടെയാണ് മെഡിസെപ് ആരോഗ്യ പരിരക്ഷാപദ്ധതി നിർത്തലാക്കി പകരം റീ-ഇംബേഴ്സ്മെന്റ് പദ്ധതി പുനസ്ഥാപിക്കാൻ സർക്കാർ നീക്കം ആരംഭിച്ചത്. മെഡിസെപ് പുതുക്കാനുള്ള ടെൻഡർ നടപടികൾ ധനവകുപ്പ് ആരംഭിക്കാത്തത് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമായെന്നാണ് വിലയിരുത്തൽ.

2022 ജൂലായ് ഒന്നിനാണ് ആരംഭിച്ച മെഡിസെപ്പിൽ പെൻഷൻകാർക്കും ആരോ​ഗ്യപരിരക്ഷയുണ്ട്. എന്നാൽ, ചില ആശുപത്രികളിൽ മെഡിസെപ് ഇല്ല, ഉള്ള ആശുപത്രികളിൽ മികച്ച ചികിത്സാസൗകര്യമില്ല, ക്ലെയിം പൂർണമായി ലഭിക്കുന്നില്ല തുടങ്ങിയ പരാതികൾ ഗുണഭോക്താക്കളുടെ ഭാ​ഗത്തുനിന്നും നിരന്തരം ഉയരുന്നുണ്ട്. ആശുപത്രികൾ ബിൽതുക കൂട്ടി കൊള്ളലാഭമുണ്ടാക്കുന്നതും സർക്കാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആദ്യവർഷം സർക്കാർജീവനക്കാരിൽനിന്നും 600 കോടിരൂപ ലഭിച്ചെങ്കിലും അതിനെക്കാൾ നൂറുകോടിയിലേറെ അധികതുക ക്ലെയിം നൽകേണ്ടിവന്നത് ഇൻഷുറൻസ് കമ്പനിക്കും പദ്ധതിയോടുള്ള താത്പര്യം കുറയാൻ കാരണമായിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA