08:27am 08 July 2024
NEWS
"ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാർ, ധൂർത്താണ് നടക്കുന്നത്.."
05/11/2023  01:39 PM IST
web desk
HIGHLIGHTS

സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്സിറ്റി ബില്ലെന്നും ഗവർണർ മധ്യങ്ങളോട് പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ് മുഹമ്മദ് ഖാൻ.


"സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണെന്നും അദ്ദേഹം അതിക്ഷേപിച്ചു. സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്സിറ്റി ബില്ലെന്നും" ഗവർണർ മധ്യങ്ങളോട് പറഞ്ഞു.


"അധികച്ചെലവ് വരുന്ന കാര്യങ്ങൾ അവതരിപ്പിക്കണമെങ്കിൽ തന്റെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ. അതില്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോ? മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടിൽ മാറ്റമില്ലെ"ന്നും അദ്ദേഹം വ്യക്തമാക്കി.

"സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് സ്വാഗതാർഹമാണ്. ഭരണഘടനാപരമായി സംശയമുണ്ടെങ്കിൽ ആർക്കും സുപ്രീം കോടതിയെ സമീപിക്കാം. അതിനാകാം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നോട്ടീസ് അയച്ചാൽ വിശദീകരണം നൽകുമെന്നും" ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA