08:44am 08 July 2024
NEWS
മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ, മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടത്
06/12/2023  01:28 PM IST
web desk
മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ, മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടത്
HIGHLIGHTS

കണ്ണൂർ വി.സി നിയമനത്തിൽ തനിക്കുമേൽ ചെലുത്തിയ സമ്മർദം ശരിയായിരുന്നില്ല എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുന്നുണ്ടെന്നും ഗവർണർ പ്രതികരിച്ചു 

മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുടേയും ഓർഡിനൻസിന്റേയും അടിയന്തര സാഹചര്യം മുഖ്യമന്ത്രി തന്നെ ബോധ്യപ്പെടുത്തണമെന്നും മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടതെന്നും അദ്ധേഹം പറഞ്ഞു. 

കണ്ണൂർ വി.സി നിയമനത്തിൽ തനിക്കുമേൽ ചെലുത്തിയ സമ്മർദം ശരിയായിരുന്നില്ല എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുന്നുണ്ടെന്നും ഗവർണർ പ്രതികരിച്ചു 

കൂടാതെ രാജ് ഭവനിലെ ദന്താശുപത്രി വിഷയം മുഖ്യമന്ത്രി ഉന്നയിച്ചത് അൽപത്തരമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ദന്തൽ ക്ലിനിക് വ്യക്തിപരമായ താത്പര്യമല്ലെന്നും 200 ജീവനക്കാർക്ക് വേണ്ടിയാണെന്നും ഗവർണർ വ്യക്തമാക്കി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA