08:10am 08 July 2024
NEWS
"നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ട്, എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ല.. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു"
10/11/2023  11:52 AM IST
web desk
HIGHLIGHTS

സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെങ്കിൽ തെളിവ് ഹാജരാക്കാനും ഗവർണർ പറഞ്ഞു

കേരള സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും, എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്ന് ഗവർണർ. സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെങ്കിൽ തെളിവ് ഹാജരാക്കാനും ഗവർണർ പറഞ്ഞു.


സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താന്‍ സംസ്ഥാനത്തെ ഇകഴ്ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും രാഷ്ട്രീയ പ്രസ്താവനങ്ങളോട് മറുപടി പറയാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA