07:43am 03 July 2024
NEWS
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപനത്തിൽ ​ഗവർണർ
23/01/2023  11:50 AM IST
Veena
 സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപനത്തിൽ ​ഗവർണർ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ. അർധ അതിവേഗ പദ്ധതി സുരക്ഷിതവും വേഗമേറിയതുമാണ്. പദ്ധതിയുടെ ഡിപിആർ കേന്ദ്ര അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാർഗം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

കേന്ദ്രസർക്കാർ നയങ്ങളെ നയപ്രഖ്യാപനത്തിൽ വിമർശിക്കുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുന്നുവെന്ന് നയപ്രഖ്യാപനം കുറ്റപ്പെടുത്തി. ഒബിസി സ്‌കോളർഷിപ്പ് നിർത്തിയതിലും കേന്ദ്രത്തെ വിമർശിച്ചു. കിഫ്ബിയെ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിനെയും നയപ്രഖ്യാപനത്തിൽ വിമർശിച്ചു. സംസ്ഥാനത്തിന്റെ വായ്പ എടുപ്പിനെ ഇത് ബാധിക്കുന്നുവെന്ന് നയപ്രഖ്യാപനം ചൂണ്ടിക്കാട്ടി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA