08:05am 08 July 2024
NEWS
കെഎസ്‌ആർടിസിക്ക്‌ 20 കോടി രൂപ കൂടി അനുവദിച്ചു സർക്കാർ; ഈ മാസം ഇതുവരെ നൽകിയത് 121 കോടി രൂപ
23/12/2023  07:28 PM IST
web desk
കെഎസ്‌ആർടിസിക്ക്‌ 20 കോടി രൂപ കൂടി അനുവദിച്ചു സർക്കാർ; ഈ മാസം ഇതുവരെ നൽകിയത് 121 കോടി രൂപ
HIGHLIGHTS

രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9, 990 കോടിയാണ്‌

സംസ്ഥാന സർക്കാർ കെഎസ്‌ആർടിസിക്ക്‌ 20 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെൻഷൻ വിതരണത്തിനായി  കഴിഞ്ഞ ആഴ്‌ച 71 കോടി രൂപയും, 30 കോടി രൂപയും ഈ മാസം ആദ്യം നൽകിയിരുന്നു. ഇതോടെ ഈ മാസം ഇതുവരെ 121 കോടി രൂപയാണ്‌ കോർപറേഷന്‌ സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. കോർപറേഷന്‌ 9 മാസത്തിനുള്ളിൽ 1,350 കോടി രൂപയാണ്‌ ഇതുവരെ ലഭിച്ചത്. 

ഇതോടെ 900 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5,054 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയത്‌. ഒന്നാം പിണറായി സർക്കാർ കാലത്തു 4, 936 കോടി രൂപയാണ് നൽകിയത്. 

രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9, 990 കോടിയാണ്‌. അതേസമയം,  യുഡിഎഫ്‌ സർക്കാരിന്റെ 5 വർഷത്തെ ആകെ സഹായം 1, 543 കോടി രൂപയാണ്.

Photo Courtesy - google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA