12:16pm 08 July 2024
NEWS
8 വയസുകാരനായ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് നൈലോണ്‍ നൂല്‍ കെട്ടിയിട്ടെന്ന് പരാതി

31/12/2022  04:19 PM IST
shilpa.s.k
8 വയസുകാരനായ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് നൈലോണ്‍ നൂല്‍ കെട്ടിയിട്ടെന്ന് പരാതി
HIGHLIGHTS

ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം

ന്യൂഡല്‍ഹി: സ്കൂൾ വിദ്യാർഥിയായ 8 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് നൈലോണ്‍ നൂല്‍ കെട്ടിയിട്ടെന്ന് പരാതി. ഇക്കഴിഞ്ഞ ബുധാനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കിദ്വായ് നഗര്‍ ഏരിയയിലെ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടി ചികിത്സയില്‍ തുടരുകയാണ്.


കിദ്വായ് നഗറിലെ തന്നെ പ്രീപൈമറി അടല്‍ ആദര്‍ശ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് എട്ടുവയസ്സുകാരന്‍. കുട്ടി കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് നൂല്കെട്ടിയിട്ടതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.


കുട്ടിയോട് ഈ ക്രൂരത ചെയ്ത സംഘത്തെ കുട്ടി തിരിച്ചറിഞ്ഞിട്ടില്ല, അതിനാല്‍ പൊലീസ് സ്‌കൂള്‍ സന്ദര്‍ശിച്ച് അന്വേഷണം തുടരുകയാണ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL