09:27am 01 July 2024
NEWS
കാന്‍സര്‍ ഉൾപ്പെടെയുള്ള രോ​ഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ്

28/06/2024  04:43 PM IST
nila
കാന്‍സര്‍ ഉൾപ്പെടെയുള്ള രോ​ഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ്

കാൻസർ ഉൾപ്പെടെയുള്ള രോ​ഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ്. കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകളുമാണ് സീറോ പ്രോഫിറ്റായി രോഗികൾക്ക് ലഭ്യമാക്കുക. ഇതുപ്രകാരം 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ.) കാരുണ്യ ഫാർമസികൾ വഴിയായിരിക്കും വിലകൂടിയ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാർമസികളിൽ 'ലാഭ രഹിത കൗണ്ടറുകൾ' ആരംഭിക്കും. ജൂലൈ മാസത്തിൽ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA