05:32pm 07 July 2024
NEWS
ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രിയാകും.

04/07/2024  12:02 PM IST
സണ്ണി ലൂക്കോസ്
ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രിയാകും.
HIGHLIGHTS

നിലവിലെ മുഖ്യമന്ത്രി ചമ്ബായ് സോറൻ രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. 

ഝാർഖണ്ഡ്  :  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഹൈകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ജെ.എം.എം എക്സിക്യൂട്ടിവ് പ്രസിഡന്റ് ഹേമന്ത് സോറൻ മൂന്നാം തവണ മുഖ്യമന്ത്രിയാകുന്നത്. സർക്കാർ രൂപവത്കരിക്കാൻ അദ്ദേഹം അവകാശവാദം ഉന്നയിച്ചു. നേരത്തെ, ചമ്ബായ് സോറെന്റ വസതിയില്‍ ചേർന്ന പാർട്ടിയുടെയും സഖ്യകക്ഷികളുടെയും എം.എല്‍.എമാരുടെയും യോഗത്തില്‍ ഹേമന്ത് സോറനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കാൻ യോഗത്തില്‍ തീരുമാനമായതായി പാർട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പിന്നാലെയാണ് ഹേമന്തിനൊപ്പം രാജ്ഭവനിലെത്തി ചമ്ബായ് സോറൻ ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്. സംസ്ഥാനത്തിെന്റ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ, ഝാർഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ, ഹേമന്ത് സോറെന്റ സഹോദരൻ ബസന്ത്, ഭാര്യ കല്‍പന എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജനുവരി 31ന് അറസ്റ്റിലാകുന്നതിനുമുമ്ബാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. 

പകരം സോറൻ കുടുംബത്തിന്‍റെ അടുത്ത അനുയായി ചമ്ബായ് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചര മാസത്തെ ജയില്‍വാസത്തിനുശേഷം ഹൈകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജൂണ്‍ 28നാണ് അദ്ദേഹം മോചിതനായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL