11:51am 01 July 2024
NEWS
മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിയാവുന്ന യുവതിയാണോ? നിവിന്‍ പോളി ചിത്രത്തിൽ നായികയാകാം

22/06/2024  04:35 PM IST
nila
മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിയാവുന്ന യുവതിയാണോ? നിവിന്‍ പോളി ചിത്രത്തിൽ നായികയാകാം

മാർഷ്യൽ ആർട്‌സ് അറിയാവുന്ന യുവതിയാണോ? നിവിൻ പോളി ചിത്രത്തിൽ നായികയാകാം. നിവിൻ പോളിയെ നായകനാക്കി ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മാർഷ്യൽ ആർട്‌സ് അറിയാവുന്ന നായികയെ തേടുന്നത്.  വെസ്‌റ്റേൺ, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ പ്രാവീണ്യവും മാർഷ്യൽ ആർട്‌സ് പരിശീലനം ലഭിച്ചിട്ടുള്ളതുമായ 20 നും 28 വയസിനും ഇടയിൽ പ്രായമുള്ള യുവതികളെയാണ് ചിത്രത്തിലേക്ക് തേടുന്നത്. 

fullpoweractorhunt@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷകർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോയും ഫോട്ടോയും സഹിതമാകണം മെയിൽ അയക്കേണ്ടത്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA