12:26pm 08 July 2024
NEWS
പെരിയാർ മലിനീകരണത്തിൽ ശക്തമായ നടപടിയെടുത്ത് ഹൈക്കോടതി
10/06/2024  07:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പെരിയാർ മലിനീകരണത്തിൽ ശക്തമായ നടപടിയെടുത്ത് ഹൈക്കോടതി
HIGHLIGHTS
പെരിയാർ മലിനീകരണം പുനപരിശോധിക്കാൻ വിദഗ്ധ സമിതിയെ നിർദ്ദേശിച്ചു കേരള ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഏ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ച് ആണ് കേരളത്തിൻറെ ഒരു പ്രധാന കുടിവെള്ള സ്രോതസായ പെരിയാറിന്റെ തുടരെ തുടരെയുള്ള മലിനീകരണം തടയാൻ ശക്തമായ നടപടിയെടുത്തത്. പെരിയാർ തീരനിവാസിയായ കെ എസ് ആർ മേനോൻ കൊടുത്ത പൊതുതാൽപര്യ ഹർജിയിലാണ് മലിനീകരണം വിശദമായി പുന പരിശോധിക്കനായി കേരള പൊലൂഷൻ കൺട്രോൾ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സമിതിയെ ഹൈക്കോടതി നിർദ്ദേശിച്ചത്. സമിതി കോടതിയുടെ അമികസ് ക്യൂറി യെയും പരാതിക്കാരന്റെ പ്രതിനിധിയെയും കൂടെ കൂട്ടി പുഴയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും പരിശോധിക്കാനാണ് ഉത്തരവ്. വിഷയം ജൂലൈ 31 തീയതി വീണ്ടും പരിഗണനയ്ക്ക് എടുക്കും. പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് കുര്യാക്കോസ് വർഗീസ് കേരള പൊലൂഷൻ കൺട്രോൾ ബോർഡ് മലിനീകരണത്തിന്റെ കുറ്റം ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ൽ ചാരി തലയൂരാനാണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞു. വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് മറൈൻ സയൻസസ് സമർപ്പിച്ച ഫൈനൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയാൽ വിഷയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടും എന്ന് അദ്ദേഹം വാദിച്ചു. "പ്രകൃതിക്കും ജനങ്ങൾക്കും എതിരായ രാസമാലിന്യ യുദ്ധമാണ് ഇവിടുത്തെ വിഷയം" അഡ്വക്കേറ്റ് വർഗീസ് ഏ എക്സ് പറഞ്ഞു. സർക്കാറിന് വേണ്ടി ഹാജരായ സീനിയർ ഗവൺമെൻറ് പ്ലീഡർ ഹരീഷ് കെ പി വിഷയത്തിൽ സർക്കാരിൻറെ മറുപടി സമർപ്പിച്ചിരുന്നു. കോടതിയുടെ ശക്തമായ ഇടപെടൽ മൂലം പെരിയാറിന് പുനർജീവൻ കിട്ടുമെന്നും അത് കേരളത്തിലെ എല്ലാ ജലസ്രോതസ്സുകൾക്കും അനുഗ്രഹമാവും എന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പ്രസിഡണ്ടും കൂടിയായ മേനോൻ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki