11:23am 08 July 2024
NEWS
സോണിയയുടെ അനുഗ്രഹം; ഹിമാചലിലെ വിജയത്തിന് നന്ദി അറിയിച്ച് ഖാര്‍ഗെ

08/12/2022  05:11 PM IST
nila
 സോണിയയുടെ അനുഗ്രഹം; ഹിമാചലിലെ വിജയത്തിന് നന്ദി അറിയിച്ച് ഖാര്‍ഗെ
HIGHLIGHTS

പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് അധ്യക്ഷൻ അഭിനന്ദിച്ചു. 

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ വിജയത്തിന് പിന്നില്‍ സോണിയ ഗാന്ധിയുടെ അനുഗ്രഹവും പ്രിയങ്കയുടെ പ്രയത്നവും രാഹുലിൻറെ ജോഡോ യാത്രയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ. ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് അധ്യക്ഷൻ അഭിനന്ദിച്ചു. 
 
 39 സീറ്റുകളില്‍ വിജയം നേടിയ കോൺഗ്രസ് സംസ്ഥാനത്ത് സ‍ര്‍ക്കാര്‍ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ബിജെപി അട്ടിമറി ഭയന്ന് എംഎൽഎമാരെ ഛത്തീസ്ഗണ്ഡിലേക്ക് മാറ്റുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 

എല്ലാ എംഎൽഎമാരെയും ഒരുമിച്ച് എളുപ്പം കാണാൻ സാധിക്കുമെന്നതിനാലാണ്  ചണ്ഡീഗഡിലേക്ക് പോകുന്നതെന്നാണ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗ് വിശദീകരിച്ചത്. അട്ടിമറിയെ ഭയമില്ലെന്നും ബിജെപി പ്രവ‍ര്‍ത്തകരും കോൺഗ്രസിന് ഇത്തവണ വോട്ട് ചെയ്തെന്നുമാണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച  പ്രതിഭാ സിംഗ് മിന്നും വിജയം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും മുന്നിൽ നിന്നും നയിച്ചത് പ്രതിഭാ സിംഗായിരുന്നു. ഭാരത് ജോഡോ യാത്രയുമായി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ കഴിഞ്ഞിരുന്നില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL