11:17am 08 July 2024
NEWS
ഹിമാചൽ കീഴടക്കി കോൺഗ്രസ്; ഇനി റിസോർട്ട് രാഷ്ട്രീയം
08/12/2022  04:55 PM IST
nila
ഹിമാചൽ കീഴടക്കി കോൺഗ്രസ്; ഇനി റിസോർട്ട് രാഷ്ട്രീയം
HIGHLIGHTS

മുഖ്യമന്ത്രി പദവിക്കായും തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.

 

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം ഉറപ്പായതോടെ കുതിരകച്ചവടത്തെ അതിജീവിക്കാന്‍ മാർഗങ്ങൾ തേടി കോൺഗ്രസ്. ജയിച്ച സ്ഥാനാർഥികളെ ഛണ്ഡിഗഡിലേക്ക് മാറ്റുമെന്ന് എഐസിസി നിരീക്ഷകൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ ഛണ്ഡിഗഡിൽ വച്ച് നടത്തും. മുഖ്യമന്ത്രി പദവിക്കായും തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.

അതിനിടെ, ബിജെപിയുടെ തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ രാജി പ്രഖ്യാപിച്ചു.  കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എഎപിയ്ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.

ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ടായിരുന്നു. എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.