09:20am 08 July 2024
NEWS
ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.
Apostolate of St. Thomas in India

04/07/2024  04:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. Apostolate of St. Thomas in India

കാക്കനാട്: സീറോമലബാർസഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ നടന്ന ചരിത്ര ഗവേഷണ പഠനഫലമായി രൂപംകൊണ്ട “Apostolate of St. Thomas in India” എന്ന ഗ്രന്ഥം സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സഭാദിന ആഘോഷവേളയിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവച്ച് പ്രകാശനം ചെയ്തു. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത  പ്രേഷിതപ്രവർത്തനത്തിന്റെ ചരിത്ര തെളിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫസർ ഫാ. പയസ് മലേക്കണ്ടത്തിൽ ആണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റർ. പതിനാല് അധ്യായങ്ങളുള്ള ഈ ചരിത്രഗ്രന്ഥം Primus Publishers, Delhi ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാക്കനാടുള്ള ലിറ്റർജിക്കൽ റിസേർച്ച് സെന്ററിൽ (LRC) കോപ്പികൾ ലഭ്യമാണ്.

ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam