11:33am 08 July 2024
NEWS
ജി-20 ഉച്ചകോടി വേദിയിൽ അഷ്ടലോഹ നടരാജ വി​ഗ്രഹം സ്ഥാപിക്കും

27/08/2023  09:51 AM IST
nila
 ജി-20 ഉച്ചകോടി വേദിയിൽ അഷ്ടലോഹ നടരാജ വി​ഗ്രഹം സ്ഥാപിക്കും
HIGHLIGHTS

സ്വര്‍ണം, വെള്ളി, ഈയം, ചെമ്പ്, ടിന്‍, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ന്യൂഡൽഹി:  ജി-20 ഉച്ചകോടി വേദിയിൽ അഷ്ടലോഹ നടരാജ വി​ഗ്രഹം സ്ഥാപിക്കും. 28 അടി ഉയരവും 19 ടൺ ഭാരവുമുള്ള നടരാജ വി​ഗ്രഹം തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ സ്വാമിമലൈ എന്ന ​ഗ്രാമത്തിലാണ് നിർമ്മിച്ചത്. ഓഗസ്റ്റ് 25ന് ഡൽഹിയിലേക്ക് യാത്ര ആരംഭിച്ച വി​ഗ്രഹത്തിന്റെ അവസാന മിനുക്കുപണികൾ ഡൽഹിയിൽ നടക്കും. 

ശിവന്റെ നൃത്തത്തെ പ്രതിനിധീകരിക്കുന്ന നടരാജ വി​ഗ്രഹം തമിഴ് സംസ്‌കാരത്തിന്റെ മികച്ച സൃഷ്ടികളിലൊന്നായി അറിയപ്പെടുന്നു. എട്ടു ലോഹങ്ങൾ ഉപയോ​ഗിച്ചാണ് നടരാജ വി​ഗ്രഹം നിർമ്മിച്ചിരിക്കുന്നത്. സ്വർണം, വെള്ളി, ഈയം, ചെമ്പ്, ടിൻ, മെർക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൽഹിയിലെ പ്രഗതിമൈതാനിയിൽ വി​ഗ്രഹം എത്തിക്കും.

പ്രതിമയുടെ പീഠം പ്രത്യേകം അയക്കും. സ്വാമിമലൈയിൽ നിന്നുള്ള ശ്രീകണ്ഠ സ്ഥാപതിയും സഹോരന്മാരായ രാധകൃഷ്ണ സ്ഥാപതി, സ്വാമിനാഥ സ്ഥാപതി എന്നിവരാണ് വി​ഗ്രഹത്തിന്റെ നിർമ്മാതാക്കൾ. ശിൽപികളായ സദാശിവം, ഗൗരിശങ്കർ, സന്തോഷ് കുമാർ, രാഘവൻ എന്നിവരും പദ്ധതിയിൽ പങ്കാളികളായി.  ചിദംബരം, കോനേരിരാജപുരം തുടങ്ങിയ ചോള കാലത്തെ നടരാജ വി​ഗ്രഹത്തിന്റെ മാതൃകയാണ് ഈ പ്രതിമയുടെ നിർമ്മാണത്തിൽ പിന്തുടർന്നതെന്ന് ശിൽപികൾ പറഞ്ഞു.

ആറ് മാസമെടുത്താണ് വി​ഗ്രഹം തയ്യാറാക്കിയത്. 2023 ഫെബ്രുവരി 20 ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രതിമയുടെ ഓർഡർ നൽകിയത്. ഏകദേശം 10 കോടി രൂപയാണ് പ്രതിമയുടെ വില.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL