12:37pm 05 July 2024
NEWS
ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം: ഭർത്താവിനെ അറസ്റ്റ് ചെയ്തു
28/12/2023  02:11 PM IST
web desk
ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം: ഭർത്താവിനെ അറസ്റ്റ് ചെയ്തു
HIGHLIGHTS

ഭർത്താവ് അസ്കറിനെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്

ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന വകുപ്പ് ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭർത്താവ് അസ്കറിനെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 5നാണ് പളളിക്കര സ്വദേശി മുർസീനയെ ഭർത്താവിൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

2020 ലായിരുന്ന് ഇരുവരുടെയും വിവാഹം. ഇവർക്ക് രണ്ട് വയസ്സുള്ള മകളുമുണ്ട്. കിടപ്പുമുറിയിൽ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്. 

തുടർന്ന് മകളുടെ മരണം കൊലപാതകമാണെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും ആരോപിച്ച് മു‍ർസീനയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം അറിയിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് ഇവർ‌ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

Photo Courtesy - google

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod