10:29am 01 July 2024
NEWS
ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക് വിപണിയിൽ നിന്ന് പിൻവലിക്കുന്നു

25/06/2024  01:08 PM IST
nila
ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക് വിപണിയിൽ നിന്ന് പിൻവലിക്കുന്നു

ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക് വിപണിയിൽ നിന്ന് പിൻവലിക്കുന്നു. രാജ്യത്തെ ആദ്യ ഇവികളിൽ ഒന്നാണ് ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്. 2019ലാണ് ​​ഹ്യൂണ്ടായി കോന ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 2025-ൻ്റെ തുടക്കത്തിൽ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്രെറ്റ EV-യ്‌ക്കായുള്ള ഹ്യുണ്ടായിയുടെ തയ്യാറെടുപ്പാണ് കോന ഇലക്ട്രിക് പിൻവലിച്ചതെന്നാണ് റിപ്പോർട്ട്.

 കോനയിൽ നൽകിയിരുന്നത് 39.3 kWh ലിഥിയം അയേൺ ബാറ്ററിപാക്ക് ആയിരുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് ഹ്യുണ്ടായി ഉറപ്പുനൽകിയിരുന്നത്. 132 ബിഎച്ച്പി പവറും 395 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ നൽകിയിരുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 57 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാനുള്ള ശേഷിയും ഈ വാഹനത്തിന് ഉണ്ടായിരുന്നു.

ക്രെറ്റ ഇലക്ട്രിക്ക് ഗ്ലോബൽ സ്‌പെക് കോന ഇലക്ട്രിക്കുമായി മെക്കാനിക്കൽ സാങ്കേതികവിദ്യ പങ്കിട്ടായിരിക്കും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എൽ.ജി. കെം വികസിപ്പിക്കുന്ന 45 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഈ വാഹനത്തിൽ നൽകുകയെന്നും സൂചനുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകേണ്ടുന്ന ഏതാനും ഫീച്ചറുകളും മറ്റും ഒഴിച്ച് നിർത്തിയാൽ ഐസ് എൻജിൻ ക്രെറ്റയ്ക്ക് സമാനമായിരിക്കും ഇലക്ട്രിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE