12:45pm 05 July 2024
NEWS
'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു;സുരേഷ്‌ ഗോപി ആദ്യ പുസ്തകം നൽകി മോഹൻലാല്‍ അത് സ്വീകരിച്ചു

01/07/2024  07:41 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു; സുരേഷ്‌ ഗോപി ആദ്യ പുസ്തകം നൽകി മോഹൻലാല്‍ അത് സ്വീകരിച്ചു

ലിപി പബ്ലിക്കേഷന്‍സ്് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ, അഭിനയചാതുരി കൊണ്ട് മലയാളമനസ്സില്‍ ഇടംപിടിച്ച ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള "ഇടവേളകളില്ലാതെ" - എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തു. വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിദ്ധചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെകുറിച്ചുമാണ്. അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാലാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് 'ഇടവേളകളില്ലാതെ'.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam