10:37am 01 July 2024
NEWS
തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ല: അമേരിക്കയോട് ചൈന
11/06/2022  02:09 PM IST
വീണ രാജൻ
തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ല: അമേരിക്കയോട് ചൈന
HIGHLIGHTS

തായ്‍വാനെ ചൊല്ലിയുള്ള ചൈന, യുഎസ് നയതന്ത്ര സംഭാഷണത്തിൻറെ ഏറ്റവും ഒടുവിലാണ്  ചൈനയുടെ ഭീഷണി. 

ബെയ്‌ജിങ്‌ : തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ലെന്ന് വ്യക്തമാക്കി ചൈനയുടെ പ്രതിരോധ മന്ത്രി യുഎസ് പ്രതിരോധമന്ത്രിക്ക് മുന്നറിയിപ്പ് നൽകി.തായ്‌വാനെ ചൈനയിൽനിന്ന് വേർപെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ തീർച്ചയായും ഒരു യുദ്ധം ആരംഭിക്കാൻ ചൈനീസ് സൈന്യം മടിക്കില്ല. തായ്‌വാൻ ചൈനയുടേതാണ്. ചൈനയെ നിയന്ത്രിക്കുന്നതിന് തായ്‌വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല. തായ്‌വാനെ സ്വതന്ത്രമാക്കാനുള്ള ഗൂഢാലോചന തകർത്ത്, മാതൃരാജ്യത്തിന്റെ ഏകീകരണം ഉയർത്തിപ്പിടിക്കുമെന്നും പ്രതിരോധ മന്ത്രിയെ ഉദ്ധരിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

കഴിഞ്ഞ കുറച്ച് നാളുകളായി തായ്‍വാന് നേരെയുള്ള ചൈനയുടെ പ്രകോപനങ്ങളുടെ ഏറ്റവും അവസാനത്തെതാണ് ഇന്നലെ പുറത്ത് വന്നത്. തായ്‍വാനെ ചൊല്ലിയുള്ള ചൈന, യുഎസ് നയതന്ത്ര സംഭാഷണത്തിൻറെ ഏറ്റവും ഒടുവിലാണ്  ചൈനയുടെ ഭീഷണി. സിംഗപ്പൂരിൽ ഇന്നലെ നടന്ന ഷാംഗ്രി-ലാ സംഭാഷണ  സുരക്ഷാ ഉച്ചകോടിക്കിടെയാണ് ചൈനയുടെ അവകാശവാദം.നേരത്തെ, സിംഗപ്പൂരിൽ നടന്ന ചർച്ചയിൽ തായ്‌വാനെ തളർത്തുന്ന നടപടികളിൽ നിന്നും പിന്തിരിയണമെന്ന് ലോയിഡ് ഓസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ നിരന്തര ആക്രമണം ഭയന്ന് കഴിയുന്ന സ്വയം ഭരണ ദ്വീപാണ് തായ്‌വാൻ.

Photo Courtesy - Illustration by Kyoko Nemoto

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL