08:44am 08 July 2024
NEWS
കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലുണ്ടായാൽ കൊല്ലം ന​ഗരം അടിമുടി മാറാൻ ഈ രണ്ട് പദ്ധതികൾ മതി

03/07/2024  03:56 PM IST
nila
കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലുണ്ടായാൽ കൊല്ലം ന​ഗരം അടിമുടി മാറാൻ ഈ രണ്ട് പദ്ധതികൾ മതി

ടൂറിസം രംഗത്ത് വൻപിച്ച കുതിച്ചു ചാട്ടത്തിന് ഉതകുന്ന രണ്ടു പ്രൊജക്റ്റുകളാണ് കേന്ദ്ര ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ കാത്തു കിടക്കുന്നത്. കോടികൾ ചിലവഴിച്ചിട്ടും എങ്ങും എത്താതെ കിടക്കുന്ന കൊല്ലം - കോവളം ടി.എസ്‌. കനാൽ ജലപാതയാണ് ഒന്നമത്തേത്. നൂറു കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ ജലപാത പണി പൂർത്തി ആക്കി ഗതാഗതത്തിന് തുറന്നു കൊടുത്താൽ ആലപ്പുഴയിൽ നിന്നും ഹൗസ് ബോട്ടിൽ കൊല്ലത്തെത്തുന്ന വിദേശ സഞ്ചാരികൾക്കു അതേ ബോട്ടിൽ തന്നെ വർക്കല വഴി കോവളത്തെത്താൻ കഴിയും. ഇത് പാതയുടെ ഇരുവശത്തും താമസിക്കുന്ന ആൾകാർക്കു ഒരു ഉപജീവനം കൂടി ആകും. സഞ്ചാരികൾക്കു നമ്മുടെ നാടൻ കലകളിലുള്ള ശില്പ വില്പനയോടൊപ്പം നാടൻ കള്ള്, ചീനി , കരിമീൻ മറ്റുമുള്ള വില്പന നടത്താൻ കഴിയും. ബാക്ക് വാട്ടർ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും, കൂടാതെ വർക്കല യിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു ക്ഷേത്രങ്ങളിൽ സന്ദർശിക്കാൻ അവസരം ഒരുക്കുകയും ചെയ്യും. 

കോടികൾ ചിലവഴിച്ചു നിർമിച്ച കൊല്ലം പോർട്ടാണ് രണ്ടാമത്തെ പദ്ധതി. കൊല്ലം പോർട്ട് അനാഥമായികിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ പോർട്ട്‌ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം വിഴിഞ്ഞം കോവളം വഴി കൊച്ചിയിലേക്കും സ്പീഡ് ബോട്ടും ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങളിലേക്കും കപ്പൽ സർവീസും നടത്താൻ അനുയോജ്യമായ പോർട്ട്‌ ആണ് കൊല്ലം പോർട്ട്‌. അതിനുള്ള പാസഞ്ചർ ടെർമിനലും സജ്ജമാണ്. കൂടാതെ ഇമ്മീഗ്രേഷൻ ചെക്ക് പോയിന്റ് ലഭ്യമാണ്. കൊല്ലം പോർട്ട്‌ ചരക്കു കപ്പൽ ഗതാഗതത്തിന് അനുയോജ്യമല്ല എന്നാണ് ഇതുവരെയുള്ള അനുഭവം. സുരേഷ് ഗോപിയുടെ ഇടപെടൽ അടിയന്തിരമായി ആവശ്യമാണ്‌. ഇത് യാഥാർഥ്യമായാൽ പണ്ടത്തെ കൊല്ലത്തിന്റെ പ്രൗഡി  വീണ്ടെടുക്കാൻ കഴിയും. പൊതുപ്രവർത്തകനായ എംകെ. സലീമിന്റേതാണ് പ്രൊപോസൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam