11:26am 01 July 2024
NEWS
ഉപ്പ് തിന്നാൽ കുറച്ചധികം വെള്ളം കുടിക്കേണ്ടി വരും
21/05/2024  11:25 AM IST
Sreelakshmi NT
ഉപ്പ് തിന്നാൽ കുറച്ചധികം വെള്ളം കുടിക്കേണ്ടി വരും

ഉപ്പില്ലാതെ കഞ്ഞി വെള്ളം പോലും കുടിക്കാത്ത കൂട്ടത്തിലാണ് നമ്മൾ മലയാളികൾ.. എന്നാൽ ഈ ഉപ്പ് അത്ര നിസ്സാരക്കാരനല്ല എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. അമിതമായ അളവിലാണ് ലോകമിന്ന് ഉപ്പ് ഉപയോഗിക്കുന്നത്. പ്രതിദിനം 5 ഗ്രാം (ഒരു ടീസ്പൂൺ) ഉപ്പ് മാത്രമേ നമുക്ക് വേണ്ടൂ..എന്നാൽ നിലവിൽ ഉപയോഗിക്കുന്നത്  10.5  ഗ്രാമാണ്, ശരീരത്തിന് വേണ്ട അളവിലും അധികമാണത്. ഈ അമിതമായ ഉപയോഗം പല ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നു. പക്ഷാഘാതം, അകാലമരണം ,ഹൃദ്രോഗം അങ്ങനെ തുടങ്ങുന്നു നിര. 2025  ഓടെ ഉപ്പിന്റെ ഉപഭോഗം കുറക്കുക എന്നതാണ് ലക്ഷ്യം. ഇതിനായുള്ള നയങ്ങൾ ചിലി, ചെക്ക് റിപ്പബ്ലിക്ക്, മലേഷ്യ, ലിത്വാനിയ, സൗദി അറേബ്യ തുടങ്ങിയ പല രാജ്യങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇനി നമ്മളൊക്കെയാണ് പുതിയ നയങ്ങൾ തുടങ്ങേണ്ടത്. എത്രവേഗം തുടങ്ങുന്നുവോ അത്ര വേഗം നമുക്ക് മരണസംഖ്യ കുറക്കാനും ആരോഗ്യനില മെച്ചപ്പെടുത്താനും സാധിക്കും.   

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH