10:12am 01 July 2024
NEWS
തൃക്കാക്കര വിജയം പങ്കിട്ട്‌ ഇൻകാസ് ഖത്തറും

08/06/2022  04:54 PM IST
റഫീക്ക് വടക്കേകാട്
തൃക്കാക്കര വിജയം പങ്കിട്ട്‌ ഇൻകാസ് ഖത്തറും

ത്യക്കാക്കര ഉപതിരഞ്ഞെടുപ്പിൽ  ഉമാ തോമസ്സിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് ഖത്തറിലെ കോൺഗ്രസ് പ്രവർത്തകരും  ഇൻകാസ് ബാനറിൽ ഒത്തുകൂടി മധുരം പങ്കിട്ടും ആശംസകളറിയിച്ചും മലയാളക്കരയോടൊപ്പം ചേർന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കൺവെൻഷൻ ചേർന്നു ഉമ്മയുടെ വിജയത്തിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നിലുണ്ടായിരുന്ന ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, വിവിധ ജില്ലാ കമ്മിറ്റികളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയാഘോഷം സംഘടിപ്പിച്ചു.

ആവേശം അലതല്ലിയ ആഘോഷത്തിൽ പ്രവർത്തകർ കേക്ക് മുറിച്ചും മധുരം പങ്കു വെച്ചും സന്തോഷം പങ്കിട്ടു.
 ജില്ലാ പ്രസിഡന്റ് വി.എസ്. അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷനായിരുന്നു. ഉമാ തോമസ്സിന്റെ വിജയത്തിനായി നാട്ടിൽ പോയും, പ്രവാസ ലോകത്തു നിന്നുമെല്ലാം അക്ഷീണം പ്രവർത്തിച്ച ഇൻകാസ് പ്രവർത്തകർക്ക്  കെ.വി. ബോബൻ നന്ദി പറഞ്ഞു.കെ.എം.സി.സി നേതാവ് മുസ്തഫ ഇലത്തൂർ, ഇൻകാസ് നേതാക്കളായ എ.പി. മണികണ്ഠൻ, ഹൈദർ ചുങ്കത്തറ, പ്രദീപ് പിള്ള, ഡേവിസ് ഇടശ്ശേരി, ബഷീർ തുവാരിക്കൽ, ഫൈസൽ. കെ. പി, ഷിബു സുകുമാരൻ, ജയപാൽ തിരുവനന്തപുരം, കമാൽ കല്ലാത്തയിൽ, മജീദ് പാലക്കാട്, അഹദ് മുബാറക്, സിദ്ധീഖ് ചെറുവല്ലൂർ, അബ്ദുൾ റൗഫ്, ഷാജഹാൻ കൊല്ലം, ജോയി പോച്ചവിള, താജുദ്ദീൻ, ഷഫാഫ് കാസർഗോഡ്, ഹാഷിം ആലപ്പുഴ, ഹനീഫ് ചാവക്കാട്, ഏ.വി. അഷറഫ്, മുനീർ ഷറഫുദ്ദീൻ, പ്രേംജി വർഗ്ഗീസ്, വിഷ്ണു നാരായണൻ, ജിഷ ജോർജ്ജ്, സാജിദ് കൊല്ലം, ഷിഹാബ് മലപ്പുറം, ജോജി കൊല്ലം തുടങ്ങി, സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പ്രവർത്തകർ വിജയാഘോഷത്തിൽ പങ്കുചേർന്നു.

 ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ. ദിജേഷ്, എം.പി.മാത്യു, ബിനീഷ് അഷറഫ്, കെ.ബി. ഷിഹാബ്, ഷിജു കുര്യാക്കോസ്, വർഗ്ഗീസ് വർഗ്ഗീസ്, റിഷാദ് മൊയ്തീൻ, ഷെമീം ഹൈദ്രോസ്, മൂസ മൊയ്തീൻ, ഡാൻ തോമസ്സ്, നഹാസ് മൂസ്സ, രാഗേഷ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.

ഉമാ തോമസിന്റെ ചരിത്ര വിജയത്തിൽ   കോഴിക്കോട് ജില്ലാ കമ്മിറ്റി യും ആഘോഷിച്ചു
 നജ്മ Rotana റസ്റ്റോറന്റ്ൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ, സെൻട്രൽ, ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ  പ്രസിഡന്റ്‌ അഷ്‌റഫ്‌ വടകര അധ്യക്ഷം വഹിച്ചു.

പി ടി തോമസിന്റെ അകാല വിയോഗത്തോടനുബന്ധിച്ച് തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഉപ തിരഞ്ഞടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി  ഉമ തോമസിന്റെ മിന്നും വിജയം  ഇൻകാസ് പ്രവർത്തകർ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  കേക്ക് മുറിച്ച് ആഘോഷിച്ചു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ തന്നെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും, തങ്ങൾ പ്രതിക്ഷിച്ചതിലും ഭൂരിപക്ഷം നല്കിയ തൃക്കാക്കരയിലെ  പ്രബുദ്ധരായ വോട്ടർമാരോടുള്ള നന്ദി ഇൻകാസ് ഖത്തർ നേതാക്കളും പ്രവർത്തകരും അറിയിച്ചു .  ചരിത്ര വിജയം കൈവരിച്ച സ്ഥാനാർത്ഥി ഉമ തോമസിനേയും, വിജയത്തിനു വേണ്ടി രാപ്പകലില്ലാതെ ചിട്ടയായ പ്രവർത്തനം നടത്തിയ  യു ഡി എഫ് നേതാക്കളേയും പ്രവർത്തകരേയും ഇൻകാസ് ഖത്തർ യോഗത്തിൽ അഭിനന്ദങ്ങൾ  അറിയിച്ചു.

 P T തോമസ്സിന്റെ ആദർശ രാഷിട്രീയത്തിന്റെ അടയാളപ്പെടുത്തലുകളും , വികസനത്തോടുള്ള കാഴ്ചപ്പാടും , പിണറായ് സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരവും ഉമാ തോമസ്സിന്റെ ഭൂരിപക്ഷം വർധിക്കുവാൻ കാരണമായതായി യോഗത്തിൽ സംസാരിച്ച  നേതാക്കൾ അഭിപ്രായപ്പെട്ടു.  സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ്  അൻവർ സാദത്തിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികളിൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിററി പ്രസിഡന്റുമാർ, ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി സിക്രട്ടറി  ശ്രീജിത്ത് സദാശിവൻ സ്വാഗതവും, ട്രഷറർ  ജോർജ് അഗസ്റ്റിൻ നന്ദിയും പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL