01:39pm 05 July 2024
NEWS
കണ്ണൂരിലെ ബോബ് രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് സീന

20/06/2024  10:55 AM IST
nila
കണ്ണൂരിലെ ബോബ് രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് സീന

കണ്ണൂർ: കണ്ണൂരിലെ ബോബ് രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് സീന. തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറി‍ച്ച് മരിച്ചതിന് പിന്നാലെ പ്രദേശവാസിയായ സീന നാട്ടിലെ ബോംബ് നിർമാണത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന വെളിപ്പെടുത്തുന്നു. 

ഇന്നലെ ​ഗ്രാമപഞ്ചായത്ത് അം​ഗം അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തിയിരുന്നെന്ന് സീന പറയുന്നു. ഈ സമയം വീട്ടിൽ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടായത്. ആദ്യം മാന്യമായാണ് അവർ സംസാരിച്ചത്. പക്ഷേ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും സീന പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur