10:31am 08 July 2024
NEWS
വീണ്ടും കേരളത്തിൽ കൊവിഡ് ആശങ്ക? കൊവിഡ് കേസുകളില്‍ വര്‍ധന; പുതിയ വകഭേദമാണോ എന്നറിയാന്‍ പരിശോധന
25/11/2023  11:27 AM IST
web desk
വീണ്ടും കേരളത്തിൽ കൊവിഡ് ആശങ്ക? കൊവിഡ് കേസുകളില്‍ വര്‍ധന; പുതിയ വകഭേദമാണോ എന്നറിയാന്‍ പരിശോധന
HIGHLIGHTS

കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് കണക്കുകൾ

മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന. കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തിലാണ് വര്‍ധന. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് കണക്കുകൾ. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും. 

ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയിരിക്കുകയാണ്. കാറ്റഗറി ബിയില്‍പ്പെട്ട രോഗികളാണ് അധികവും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും  ലക്ഷണങ്ങളുമായി എത്തുന്നവരില്‍ ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതല്‍. 


വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല ജില്ലകളിലും പരിശോധനകള്‍ വളരെ കുറവാണ്. ആര്‍ടിപിസിആര്‍ പരിശോധന ഇപ്പോള്‍ തീരെ കുറവായത്തിനാൽ അതു കൂട്ടിയേക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ അടക്കം നടത്തേണ്ടി വരുമ്പോഴോ ആണ് കൊവിഡ് പരിശോധന നടത്തുന്നത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA