01:21pm 08 July 2024
NEWS
ഇന്ത്യ - ചൈന അതിർത്തി പ്രശ്നത്തിന് പരിഹാരമാകുന്നു
16/08/2023  10:31 AM IST
nila
 ഇന്ത്യ - ചൈന അതിർത്തി പ്രശ്നത്തിന് പരിഹാരമാകുന്നു
HIGHLIGHTS

അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്താനും ഇരുപക്ഷവും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി പ്രശ്നത്തിന് പരിഹാരമാകുന്നു. രണ്ട് ദിവസത്തെ സൈനിക ചർച്ചയിലാണ് കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ തീരുമാനമായത്. ചുഷുൽ-മോൾഡോ ബോർഡർ മീറ്റിംഗ് പോയിന്റിലെ കോർപ്‌സ് കമാൻഡർ-ലെവൽ മീറ്റിംഗിന്റെ 19-ാം റൗണ്ട് ചർച്ചയിലാണ് പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഡൽഹിയിലും ബീജിംഗിലും ഒരേസമയം പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. 

'പടിഞ്ഞാറൻ മേഖലയിലെ നിയന്ത്രണരേഖയിൽ അവശേഷിക്കുന്ന പ്രശ്ന പരിഹാരത്തെക്കുറിച്ച് ഇരുപക്ഷവും പോസിറ്റീവും ആഴത്തിലുള്ളതുമായ ചർച്ച നടത്തി. ഇരുരാജ്യങ്ങളുടെയും നേതൃത്വം നൽകിയ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായി കാര്യങ്ങൾ ചർച്ചചെയ്യുകയും കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുകയും ചെയ്തു' ഡൽഹിയിലും ബീജിംഗിലും ഒരേസമയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ബാക്കിയുള്ള പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാനും സൈനിക, നയതന്ത്ര ചർച്ചകളിലൂടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനും ഇരുപക്ഷവും സമ്മതിച്ചു. അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്താനും ഇരുപക്ഷവും സമ്മതിച്ചതായി പ്രസ്താവനയിൽ പറയുന്നു. അതേസമയം പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്ന് സൈനികരെ പിരിച്ചുവിടുന്നതുൾപ്പെടെയുളള നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags    
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA