09:50am 08 July 2024
NEWS
രാജ്യത്ത് 11,539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
21/08/2022  11:45 AM IST
Silpa s pal
രാജ്യത്ത് 11,539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
HIGHLIGHTS

34 കൊവിഡ് മരണങ്ങള്‍ നടന്നതിൽ 9 മരണങ്ങൾ കേരളത്തിൽ നിന്നാണ്...

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,539 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 4,43,39,429 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധയുണ്ടായിട്ടുള്ളത്. അതുപോലെ 34 കൊവിഡ് മരണങ്ങള്‍ നടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊടെ രാജ്യത്ത് ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,27,332 ആയി ഉയർന്നു.

അതേസമയം സജീവ കേസുകളുടെ എണ്ണം 99,879 ആയി കുറഞ്ഞു. 4,37,12,218 പേര്‍ രോഗമുക്തി നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 34 മരണങ്ങളിൽ 9 മരണങ്ങൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്തതാണ്.

മൊത്തം അണുബാധകളുടെ 0.23 ശതമാനവും സജീവമായ കേസുകളാണ്, അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 98.59 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.75 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.88 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 15,754 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 39 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL