01:36pm 08 July 2024
NEWS
രാജ്യത്ത് 7,231 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സജീവമായ കേസുകളുടെ എണ്ണം 64,667 ആയി കുറഞ്ഞു

31/08/2022  11:41 AM IST
s_palz
രാജ്യത്ത് 7,231 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സജീവമായ കേസുകളുടെ എണ്ണം 64,667 ആയി കുറഞ്ഞു


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7,231 പേർക്ക് കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവമായ കേസുകളുടെ എണ്ണം 65,000-ൽ താഴെയാണ്. നിലവിൽ രാജ്യത്ത് 64,667 സജീവ കേസുകളാണുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 45 മരണങ്ങളും റിപ്പോർട്ട് ചെയ്തു ഇതോടെ ആകെ മരണസംഖ്യ 5,27,874 ആയി ഉയർന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ആകെ 10,828 പേർ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,38,35,852 ആയി. രോഗമുക്തി നിരക്ക് 98.67 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,52,166 ടെസ്റ്റുകൾ നടത്തി. രാജ്യത്ത് ഇതുവരെ 88.58 കോടി കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. കോവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 212.39 കോടിയിലധികം കോവിഡ് -19 വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്, അതിൽ 22,50,854 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL