10:52am 08 July 2024
NEWS
രാജ്യത്ത് 15,574 പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.
19/08/2022  12:23 PM IST
Silpa s pal
രാജ്യത്ത് 15,574 പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.
HIGHLIGHTS

39 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ 5,27,253 ആയി ഉയർന്നു...

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,574 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 4,43,14,618 ആയി ഉയർന്നു. അതുപോലെ 39 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 5,27,253 ആയി ഉയർന്നു. രാജ്യത്ത് 15,220 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,85,535 ആയി. സജീവ കേസുകൾ 1,01,830 ആയി ഉയർന്നതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.90 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു. 24 മണിക്കൂറിനിടെ 487 കേസുകളുടെ വർദ്ധനവ് രേഖപെടുത്തി.

മുംബൈയില്‍ മാത്രം പുതുതായി 1201 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഡല്‍ഹിയിലെ പ്രതിസിന പോസിറ്റിവിറ്റി നിരക്ക് 9.42% ആണ്. സജീവ രോഗികള്‍ 6,826 ആയി. 1,964 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1939 പേര്‍ രോഗമുക്തരായി. എട്ട് മരണവും ഉണ്ടായി.

രാജ്യവ്യാപകമായ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ ആകെ 209.27 കോടി ഡോസ് വാക്സിൻ നൽകിയതായി മന്ത്രാലയം അറിയിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL