11:50am 08 July 2024
NEWS
ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

22/08/2023  07:57 AM IST
സണ്ണി ലൂക്കോസ് ചെറുകര
ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
HIGHLIGHTS

വിൻഡീസിൽ നിരാശപ്പെടുത്തിയ ഓപ്പണർ ശുഭ്മാൻ ഗില്ലും ഏഷ്യാ കപ്പ് ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ യശസ്വി ജയ്‌സ്വാൾ പുറത്തായി. 

മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ക്യാപ്റ്റനാകുന്ന ടീമിൽ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും തിരിച്ചെത്തി. രാഹുൽ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണെ 17 അംഗ ടീമിൽ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി. ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിർത്തി. വിൻഡീസിൽ നിരാശപ്പെടുത്തിയ ഓപ്പണർ ശുഭ്മാൻ ഗില്ലും ഏഷ്യാ കപ്പ് ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ യശസ്വി ജയ്‌സ്വാൾ പുറത്തായി. 

യുവതാരം തിലക് വർമ ഏഷ്യാ കപ്പ് ടീമിലിടം നേടിയപ്പോൾ  സൂര്യകുമാർ യാദവും സ്ഥാനം നിലനിർത്തി. പരിക്കിനെ തുടർന്ന് ഒരു വർഷം പുറത്തായിരുന്ന പേസർ ജസ്പ്രീത് ബുമ്ര ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസർമാരായി മടങ്ങിയെത്തി. വിൻഡീസിൽ തിളങ്ങിയ മുകേഷ് കുമാർ പുറത്തായപ്പോൾ അയർലൻഡിനെതിരെ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ നാലാം പേസറായി ടീമിലെത്തി.സ്പിന്നർമാരായി അക്സർ പട്ടേലും കുൽദീപ് യാദവും രവീന്ദ്ര ജഡേജയും സ്ഥാനം നിലനിർത്തിയപ്പോൾ യുസ്‌വേന്ദ്ര ചാഹല് വീണ്ടും പുറത്തായി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS