08:36am 08 July 2024
NEWS
മുംബൈയിൽ ആവേശക്കടലിളക്കി ടീം ഇന്ത്യയുടെ വിക്ടറി പരേഡ്

04/07/2024  08:36 PM IST
nila
മുംബൈയിൽ ആവേശക്കടലിളക്കി ടീം ഇന്ത്യയുടെ വിക്ടറി പരേഡ്

മുംബൈ: മുംബൈയിൽ ആവേശക്കടലിളക്കി ടീം ഇന്ത്യയുടെ വിക്ടറി പരേഡ്. മുംബൈ മറൈൻ ഡ്രൈവിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നടുവിലൂടെ തുറന്ന ബസിൽ ലോകകപ്പുമായി ഇന്ത്യൻ ടീം വാങ്കഡെ സ്റ്റേഡിയത്തിലേക്ക്. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങേണ്ടിയിരുന്ന വിക്ടറി പരേഡ് രാത്രി 7.45 ഓടെയാണ് ആരംഭിച്ചത്. ടീം സഞ്ചരിക്കുന്ന ബസിനെ ആരാധകർ അനുഗമിക്കുകയും ചെയ്തു.

റോഡ് ഷോ ആരംഭിച്ചതിനു പിന്നാലെ സീനിയർ താരം വിരാട് കോലി ട്വന്റി20 ലോകകപ്പ് ട്രോഫി ആരാധകരെ ഉയർത്തിക്കാണിച്ചു. പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ചേർ‌ന്ന് വീണ്ടും ആരാധകരെ അഭിവാദ്യം ചെയ്തു. വിജയയാത്രയിൽ മലയാളി താരം സഞ്ജു സാംസണും പങ്കെടുക്കുന്നുണ്ട്. ബസിന്റെ ഒരു വശത്തുനിന്ന് സഞ്ജു ആരാധകരെ കൈ ഉയർത്തിക്കാണിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS