11:56am 05 July 2024
NEWS
അബു​​ദാബി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലൂടെ പ്രവാസിക്ക് ലഭിച്ചത് എട്ടുകോടി രൂപ

28/06/2024  11:11 AM IST
nila
അബു​​ദാബി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലൂടെ പ്രവാസിക്ക് ലഭിച്ചത് എട്ടുകോടി രൂപ

അബുദാബി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലൂടെ നിരവധി പ്രവാസികളാണ് കോടീശ്വരന്മാരായിട്ടുള്ളത്. ഇപ്പോഴിതാ, മറ്റൊരു ഇന്ത്യക്കാരനെയും അബു​​ദാബി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലൂടെ ഭാ​ഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്. അബുദാബിയിൽ താമസിക്കുന്ന എഞ്ചിനീയറും ഇൻസ്‌ട്രക്‌ടറുമായ ഖാലിഖ് നായിക് മുഹമ്മദ് ഈ മാസം 13ന് ഓൺലൈനായെടുത്ത 3813 എന്ന നമ്പരിലുള്ള ടിക്കറ്റിന്. 8,34,43,000രൂപയാണ് സമ്മാനമായി ലഭിച്ചത്.

ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ -2ൽ വച്ച് ബുധനാഴ്‌ച്ച നടന്ന നറുക്കെടുപ്പിലാണ് ഖാലിദിനെ തേടി ഭാ​ഗ്യമെത്തിയത്. 2012 മുതൽ ഖാലിഖ് അബുദാബിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം ഖലീഫ സർവകലാശാലയിലാണ് ജോലി ചെയ്യുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF