11:06am 01 July 2024
NEWS
കൂട്ടുകാരിയുടെ മുലപ്പാൽ കുടിച്ച യുവതി പുലിവാല് പിടിച്ചു

27/06/2024  05:43 PM IST
nila
കൂട്ടുകാരിയുടെ മുലപ്പാൽ കുടിച്ച യുവതി പുലിവാല് പിടിച്ചു

സോഷ്യൽ മീഡിയയിൽ വൈറലാകാൻ എന്ത് സാഹതികത കാട്ടാനും മടിക്കാത്ത ചിലരുണ്ട്. അത്തരക്കാരുടെ അഭ്യാസ പ്രകടനങ്ങൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യും. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ വൈറലാകാൻ കൂട്ടുകാരിയുടെ മുലപ്പാൽ കുടിച്ച യുവതിക്ക് നേരേ രോഷപ്രകടനം നടത്തുകയാണ് നെറ്റിസൺസ്. സ്പാനിഷ് ഇൻഫ്ലുവൻസറായ  നൂറിയ ബ്ലാങ്കോ എന്ന 27കാരിയാണ് തന്റെ കൂട്ടുകാരിയുടെ മുലപ്പാൽ കുടിച്ച് വൈറലാകാൻ ശ്രമിച്ചത്. 

ബാഴ്‌സലോണ സ്വദേശിനിയായ നൂറിയ ഒരു ​ഗ്ലാസിൽ ശേഖരിച്ച മുലപ്പാലാണ് കുടിച്ചത്. സുഹൃത്തിന്റെ മുലപ്പാൽ കുടിച്ച ശേഷം നല്ല രുചിയുണ്ടെന്നും യുവതി പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത വീഡിയോ ഏകദേശം 600,000 പേർ ഇതിനോടകം കണ്ടു. എന്നാൽ, വീഡിയോ കണ്ട ഭൂരിപക്ഷം ആളുകളും യുവതിയുടെ പ്രവർത്തിയെ വിമർശിക്കുകയാണുണ്ടായത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD