03:32pm 08 July 2024
NEWS
ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സെയ്‌ദിനെയും ഇന്ത്യക്ക് കൈമാറുമോയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പാകിസ്ഥാൻ
18/10/2022  07:16 PM IST
nila
ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സെയ്‌ദിനെയും ഇന്ത്യക്ക് കൈമാറുമോയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പാകിസ്ഥാൻ
HIGHLIGHTS

പാകിസ്ഥാൻ അന്വേഷണ ഏജൻസിയായ എഫ് ഐ എയുടെ മേധാവി മൊഹിസിൻ ഭട്ടിനോടായിരുന്നു മാധ്യമപ്രവർത്തകന്റെ  ചോദ്യം. അസ്വസ്ഥനായ മൊഹിസിൻ, നിശബ്‌ദനായി ഇരിക്കുക എന്ന ചേഷ്ട കാണിക്കുകയാണ് ഉണ്ടായത്.

ന്യൂഡൽഹി: അധോലോക ഭീകരന്മാരായ ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സെയ്‌ദിനെയും ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പാകിസ്ഥാൻ. ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ ജനറൽ അസംബ്ളിയിലാണ് പാകിസ്ഥാൻ പ്രതിനിധി ഉത്തരം നൽകാതെ നിശബ്ദനായത്.  പാകിസ്ഥാൻ അന്വേഷണ ഏജൻസിയായ എഫ് ഐ എയുടെ മേധാവി മൊഹിസിൻ ഭട്ടിനോടായിരുന്നു മാധ്യമപ്രവർത്തകന്റെ  ചോദ്യം. അസ്വസ്ഥനായ മൊഹിസിൻ, നിശബ്‌ദനായി ഇരിക്കുക എന്ന ചേഷ്ട കാണിക്കുകയാണ് ഉണ്ടായത്.

95 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നും മന്ത്രിമാർ,പൊലീസ് മേധാവികൾ,ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധികളാണ് ഇന്റർപോൾ ജനരൽ അസംബ്ളിയിൽ പങ്കെടുക്കുന്നത്. ഇന്റർപോളിന്റെ പരമോന്നത ഭരണസമിതിയായ ജനറൽ അസംബ്ലിയുടെ നിർണായക തീരുമാനങ്ങളെടുക്കുന്ന വാർഷിക യോഗം 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്നത്.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ ജനറൽ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം ഇന്റർപോൾ പൊതുസഭ അംഗീകരിച്ചിരുന്നു.ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ പ്രത്യേകതകൾ ലോകത്തെ അറിയിക്കാനുള്ള അവസരമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL