04:03pm 08 July 2024
NEWS
90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യ വേദിയാകും; കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ സമയ ചക്രം ലോഗോ
18/09/2022  09:16 PM IST
Maya
90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിക്ക് ഇന്ത്യ വേദിയാകും; കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ സമയ ചക്രം ലോഗോ
HIGHLIGHTS

കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ സമയ ചക്രം ലോഗോ

ന്യൂഡൽഹി: 195 രാജ്യങ്ങളിൽ നിന്നുള്ള നിയമപാലകർ പങ്കെടുക്കുന്ന 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയിൽ ഒഡിഷയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ സമയ ചക്രം ലോഗോയാക്കും.

ഒക്‌ടോബർ 18ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പതിമൂന്നാം നൂറ്റാണ്ടിൽ പണിതീർത്ത സൂര്യക്ഷേത്രത്തിന്റെ രഥചക്രം പരിപാടിക്ക് പ്രചോദനം നല്കുന്നതിനാലാണ് തിരഞ്ഞെടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

1997ലാണ് ഇന്ത്യയിൽ അവസാനമായി ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികത്തിൽ പൊതുസമ്മേളനം രാജ്യത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ഓഗസ്റ്റ് 30 ന് അന്നത്തെ ഇന്റർപോൾ സെക്രട്ടറി ജനറൽ ആയിരുന്ന ജർഗൻ സ്റ്റോക്കുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് പൊതുസമ്മേളനം വീണ്ടും സംഘടിപ്പിക്കാനുള്ള അവസരം ഇന്ത്യയെ തേടിയെത്തിയത്.

മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ സൈബർ കുറ്റകൃത്യങ്ങൾ, ഇൻറർനെറ്റിൽ പ്രചരിക്കുന്ന കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ, കാണാതായവർ, ഭീകരവാദം എന്നിവയ്‌ക്ക് പുറമെ രാജ്യത്തിന് പുറത്ത് ഒളിവിൽ കഴിയുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിൽ പോലീസുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടക്കും.

അക്രമ സംഭവങ്ങളും കൊടും കുറ്റവാളികളെ കണ്ടെത്തുന്നതിനായി വ്യക്തമായ ആധുനിക സാങ്കേതിക വിദ്യയുടെ ക്രമീകരണങ്ങളെ കുറിച്ച്‌ സമ്മേളനം ചർച്ച ചെയ്യും. റെഡ് നോട്ടീസ് പോലുള്ള കളർ കോഡ് നോട്ടീസുകൾ ഉപയോഗിച്ച്‌ ഒളിച്ചോടിയവരെ ട്രാക്ക് ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനാവശ്യമായ രേഖകൾ സംയുക്തമായി ശേഖരിക്കും. ഇതിന്റെ ഭാഗമായി വിരലടയാളം, ഡിഎൻഎ, മോഷ്ടിച്ച മോട്ടോർ വാഹനങ്ങൾ, തോക്കുകൾ, മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ യാത്രാ രേഖകൾ എന്നിവയുടെ ഡാറ്റാബേസ് പട്ടിക തയ്യാറാക്കും.

ഇന്റർപോൾ സമ്മേളനം ഇന്ത്യയുടെ ചരിത്രത്തിലെ നിർണ്ണായക സംഭവമായി മാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തിന്റെ സാങ്കേതിക വിദ്യകളിൽ വൻ കുതിച്ചു കയറ്റം നടത്താൻ ഇതിലൂടെ സാധിക്കും. കൂടാതെ ലോകത്തെ നിരവധി രാഷ്‌ട്രങ്ങളിലെ സാങ്കേതിക വിദ്യകളെ മനസ്സിലാക്കാനും അവരുടെ പ്രവർത്തന സംവിധാനത്തെ അടുത്തറിയാനും ഇതിലൂടെ കഴിയുമെന്ന് അറിയിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL